updated on:2017-12-17 12:34 PM
യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂസാ ഷരീഫ് സഖ്യത്തിന് കിരീടം

www.utharadesam.com 2017-12-17 12:34 PM,
അജ്മാന്‍: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി ആവേശത്തിന്റെ അലകള്‍ തീര്‍ത്ത് ഒരു വര്‍ഷത്തോളമായി നടന്ന യു.എ.ഇ പി.ഡബ്ല്യു.ഡി കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്-2017ല്‍ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ്-തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി സനീം സാനി സഖ്യം മുത്തമിട്ടു. 5 റൗണ്ടുകള്‍ അടങ്ങിയ യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിലെ 4 റൗണ്ടുകളിലും മിന്നും ജയം നേടിയാണ് ഈ സഖ്യം കിരീടം മാറോടണച്ചത്. ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നീ സ്ഥലങ്ങളിലെ മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലായിരുന്നു മത്സരങ്ങള്‍ നടന്നത്. കഴിഞ്ഞ 25 വര്‍ഷമായി ദേശീയ-അന്തര്‍ ദേശീയ റാലികളില്‍ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയില്‍ ഇതിനകം മത്സരിച്ച അഞ്ച് റാലികളിലും തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അംഗവുമായ മൂസാ ഷരീഫ് ഇതിനകം അമ്പതില്‍ പരം അന്താരാഷ്ട്ര റാലികളില്‍ മത്സരിച്ച കഴിഞ്ഞു. അജ്മാന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ മോട്ടോര്‍ സ്‌പോര്‍ട്ട് തലവന്‍ മുഹമ്മദ് ബിന്‍ സുലയേം വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്-2018 ന്റെ ആദ്യ റൗണ്ട് മത്സരം ജനുവരി ആദ്യവാരത്തില്‍ ആരംഭിക്കും. സനീം സാനി തന്നെയായിരിക്കും മൂസ ഷരീഫിന്റെ കൂട്ടാളി. ഈ വര്‍ഷം ഇനിയും രണ്ട് പ്രമുഖ റാലികളില്‍ മത്സരിക്കുന്ന മൂസ ഷരീഫ് മലേഷ്യന്‍ റാലിക്കായി പുറപ്പെട്ടു.



Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'