updated on:2017-12-18 02:43 PM
ദുബായ് വെയര്‍ഹൗസില്‍ തീപ്പിടിത്തം; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ മരിച്ചു

www.utharadesam.com 2017-12-18 02:43 PM,
ദുബായ്: ദുബായില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം. അല്‍ഖൂസിലെ മൂന്നാം നമ്പര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വെയര്‍ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മരണപ്പെട്ട ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിവരമറിഞ്ഞ് അഗ്നിശമന സേന വെയര്‍ഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട് വെയര്‍ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു. കെട്ടിടകത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ തീ ആളിക്കത്താന്‍ സഹായിക്കുന്നതായതിനാലാണ് തീ ഇത്രവേഗത്തില്‍ വ്യാപിച്ചതെന്ന് അദ്ദേഹം അറിയിച്ചു. അമ്പതോളം അഗ്നിശമന സൈനികര്‍ ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപ്പോഴേക്കും ആദ്യം തീപ്പിടിത്തമുണ്ടായ വെയര്‍ഹൗസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് പൂര്‍ണമായും തീക്കെടുത്താനായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ രാവിലെ പത്തര മണിയോടെയാണ് കെട്ടിടകത്തിനകത്ത് മൂന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്ന വിവരം കമ്പനി ഉദ്യോഗസ്ഥര്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതായി പോലിസ് അറിയിച്ചു.Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്