updated on:2017-12-18 10:59 AM
'ഡോ. എന്‍.എ. മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം'

www.utharadesam.com 2017-12-18 10:59 AM,
ദുബായ്: കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സാമൂഹിക സേവനത്തില്‍ കേരള-കര്‍ണാടക സംസ്ഥാനങ്ങളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. എന്‍.എ. മുഹമ്മദ് മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി അഭിപ്രായപ്പെട്ടു. ജിംഖാന മേല്‍പറമ്പിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. എന്‍. എ. മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉപഹാരം ഡോ. എന്‍. എ. മുഹമമ്മദിന് സമര്‍പ്പിച്ചു.
ജിംഖാന പ്രസിഡണ്ട് അമീര്‍ കല്ലട്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ യു.കെ. യൂസഫ്, ഷാര്‍ജ കസ്റ്റംസ് പ്രധിനിധി അബ്ദുല്ല ഒക്കാല്‍, ഷാര്‍ജ പൊലീസ് മേജര്‍ മുഹമ്മദ് ബിന്‍ ദസ്മാല്‍ അല്‍ മസ്‌റൂയി, ബി. എ. മഹമൂദ്, ബഷീര്‍ ട്ടബാസ്‌കോ, നിസാര്‍ സയ്യദ്, സി.കെ. അബ്ദുല്‍ മജീദ്, ചാള്‍സ്, ഫൈസല്‍ ദീനാര്‍, രഞ്ജിത്ത് കോടോത്ത്, മുനീര്‍ അല്‍ വഫ, പുന്നക്കന്‍ മുഹമ്മദ് അലി, നിസാര്‍ തളങ്കര, ഉബൈദ് നീലിയത്ത്, മുസ്തഫ എ.എ. കെ, തല്‍ഹത്, മാധവന്‍ അണിഞ്ഞ, മുഹമ്മദ് കുഞ്ഞി എം.ഐ.എസ്, സി.എല്‍. ഹമീദ്, അഷ്‌റഫ് കര്‍ള, ഗണേശന്‍ അരമങ്ങാനം, മുഹമ്മദ് കുഞ്ഞി കാദിരി, അബ്ദുല്‍ അസീസ് സി.ബി, മുനീര്‍ സോളാര്‍, റഹ്മാന്‍ കൈനോത്ത്, പ്രഭാകരന്‍, ഇല്യാസ് പള്ളിപ്പുറം, നിയാസ് ചേടികമ്പനി സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി റാഫി പള്ളിപ്പുറം സ്വാഗതവും ഹനീഫ് മരവയല്‍ നന്ദിയും പറഞ്ഞു.Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'