like this site? Tell a friend |
updated on:2017-12-18 07:45 PM
കെ.എച്ച് അഹമ്മദ് ഫൈസി ദുബായില്‍ അന്തരിച്ചു
![]() www.utharadesam.com 2017-12-18 07:45 PM, ദുബായ്: ബെല്‍ത്തങ്ങാടി കക്കിഞ്ചെ സ്വദേശിയും പ്രമുഖ പണ്ഡിതനും പഴയകാല മതപ്രഭാഷകനുമായ കെ.എച്ച് അഹമദ് ഫൈസി (66) ദുബായില്‍ അന്തരിച്ചു. കാസര്‍കോട് ജില്ലയിലെ വിവിധ പള്ളികളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 18 വര്‍ഷത്തോളമായി ദുബായ് സോണാപൂര്‍ മസ്ജിദില്‍ ഇമാമായി ജോലിചെയ്തുവരികയായിരുന്നു. നായന്മാര്മൂല, പൊവ്വല്‍, പൈക്ക, മൊഗ്രാല്‍ തുടങ്ങി ജില്ലയിലെ വിവിധ പള്ളികളില്‍ ജോലിചെയ്തിട്ടുണ്ട്. പിന്നീട് കര്‍ണാടക കണ്ണങ്കാര്‍, സാഗറ, സുള്ള്യ, കാജൂര് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി സേവനം അനുഷ്ടിച്ചു. കാസര്‍കോട്, കര്‍ണാടക ജില്ലകളിലെ ഒട്ടുമിക്ക മതസ്ഥാപനങ്ങളുടേയും ഡി.കെ.സി, ഐ.എഫ്.സി തുടങ്ങിയ സംഘടനകളുടേയും പ്രധാന ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിഅ സഅദിയ, മുഹിമ്മാത്ത്, മള്ഹര്, തൃക്കരിപ്പൂര്‍ മുജമ്മഅ് എന്നീ സ്ഥാപന കമ്മിറ്റികളിലെ പ്രധാന അംഗവും സാരഥിയുമായിരുന്നു. എസ്.വൈ.എസ് തുടങ്ങിയ സുന്നീ സംഘടനകളുടെ രൂപീകരണങ്ങള്‍ക്കും പുരോഗതികള്‍ക്കും മുന്നില്‍ പ്രവര്‍ത്തിച്ചു. പ്രമുഖ പണ്ഡിതനായിരുന്ന പരേതനായ കെ.എച്ച് ഹൈദര്‍ ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഒക്ടോബര്‍ 18ന് പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ വന്ന് ദുബായിലേക്ക് മടങ്ങിയതായിരുന്നു. പിതാവിന്റെ മരണം സംഭവിച്ച് രണ്ട് മാസം തികയുംമുമ്പാണ് കെ.എച്ച് അഹമ്മദ് ഫൈസിയുടെ നിര്യാണം. സഹോദരന് ഉസ്മാന് എട്ട് വര്‍ഷം മുമ്പ് മംഗലാപുരത്തുണ്ടായ വിമാനദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ഭാര്യ: ഹഫ്സ. മക്കള്‍: നൗഫല്‍, സിനാന്, ഫര്‍സാന, അഫ്രീന. മറ്റ് സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍നാസര്‍, അബ്ദുല്ലത്തീഫ്, അബ്ദുല്‍സലാം, അബ്ദുല്‍ ഹക്കീം, സുബൈദ, നഫീസ, മറിയുമ്മ, ഹഫ്സ, മൈമൂന, നൂറുന്നിസ, പരേതയായ ആത്തിഖ. മയ്യത്ത് നാളെ രാവിലെ മംഗലാപുരത്തെത്തിക്കും. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |