updated on:2017-12-25 10:22 AM
കാസര്‍കോട് പ്രവാസീയം 2018 ജനുവരിയില്‍

www.utharadesam.com 2017-12-25 10:22 AM,
ജിദ്ദ: കെ.എം.സി.സി ജിദ്ദ-കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'പ്രവാസീയം 2018' മെഗാ ഈവന്റ് കാസര്‍കോടന്‍ മൊഞ്ച് ജനുവരി അഞ്ചിന് വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് അല്‍ റാഹേലി അല്‍ ഗദീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജിദ്ദയില്‍ പ്രാവീണ്യം തെളിയിച്ച കാസര്‍കോട് ജില്ലക്കാരായ ആതുര ശുശ്രൂഷരംഗത്തെ ഡോക്ടര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, പ്രവാസി, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍, ഷട്ടില്‍ ബാറ്റ്‌മെന്റല്‍, ചെസ്സ്, കാരംസ് ടൂര്‍ണമെന്റുകള്‍ നടന്നു. പ്രവര്‍ത്തക സമിതി യോഗം കെ.എം.സി.സി ജിദ്ദ-കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ഇബ്ബൂ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി അന്‍വര്‍ ചേരങ്കൈ ചെയര്‍മാനും ഇബ്രാഹിം ഇബ്ബൂ ജനറല്‍ കണ്‍വീനറായും ഹസ്സന്‍ ബത്തേരി ട്രഷററുമായ മുപ്പതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.



Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'