updated on:2018-01-03 04:29 PM
ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

www.utharadesam.com 2018-01-03 04:29 PM,
ജിദ്ദ: കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റി ജിദ്ദയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കാസര്‍കോട് ജില്ലക്കാരായ വ്യക്തികള്‍ക്ക് നല്‍കുന്ന പ്രഥമ ഹമീദലി ഷംനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ആതുര സേവനം, വിദ്യാഭാസം, മാധ്യമ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കാണ് അവാര്‍ഡുകള്‍.
ഡോ. ഷെരീഫുല്‍ ഹസ്സന്‍ (ആതുര സേവനം), ഇബ്രാഹിം ശംനാട് (മാധ്യമ പ്രവര്‍ത്തനം), ഫാത്തിമ ഇബ്രാഹിം (വിദ്യാഭ്യാസം) തുടങ്ങിയവരാണ് വ്യത്യസ്ത മേഖലകളില്‍ നിന്ന് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി അഞ്ചിന് അല്‍ റഹേലി അല്‍ കദീര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'പ്രവാസിയം-2018 കാസര്‍കോടന്‍ മൊഞ്ച്' പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
തുടര്‍ന്ന് കുടുംബ സംഗമവും കുടുംബിനികള്‍ക്കുള്ള പാചക മത്സരവും വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും സാംസ്‌കാരിക സമ്മേളനവും ഷരീഫ് അംബാളിയുടെ കലാപരിപാടികളും ഒപ്പന, കോല്‍ക്കളി, ബ്രില്ല്യന്റ് ഷോ, സെല്‍ഫ് വീഡിയോ കോമ്പറ്റീഷന്‍, ക്വിസ്, കുസൃതി ചോദ്യം, കസേരക്കളി, കരകൗശല മത്സരം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ചാക്ക് റൈസ്, ബലൂണ്‍ ഫെസ്റ്റ്, ലമണ്‍ സ്പൂണ്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.Recent News
  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു