updated on:2018-01-05 10:31 AM
അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

www.utharadesam.com 2018-01-05 10:31 AM,
അബുദാബി: പുതുവര്‍ഷപ്പുലരിയില്‍ അബുദാബി ഹെറിറ്റേജ് പാര്‍ക്കില്‍ അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് ഒരുക്കിയ എന്റെ തളങ്കര കുടുംബ സംഗമം മൂന്നാംപതിപ്പ് ആഹ്ലാദത്താല്‍ പൂത്തുലഞ്ഞു. അബുദാബിയില്‍ ജോലിചെയ്യുന്ന തളങ്കര സ്വദേശികളും കുടുംബവും ഹെറിറ്റേജ് പാര്‍ക്കിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അവിടെ പഞ്ചാത്തിക്ക കൊണ്ട് സമ്പന്നമായി.
ചായകുടിച്ചും ചോറ് ബെയ്ച്ചും കളിച്ച് മതിച്ചും അവര്‍ അര്‍മാദിച്ചപ്പോള്‍ അത് വിവിധ ദേശ-ഭാഷക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. അബുദാബിക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മറ്റു എമിറേറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും എത്തിയപ്പോള്‍ സംഗമത്തിന് പിന്നേയും പൊല്‍സ് കൂടി. മറ്റു കായിക വിനോദങ്ങള്‍ക്കൊപ്പം ഗൃഹാതുരതയുണര്‍ത്തി ഗോരി, ചാക്കില്‍ തുള്ളല്‍, കമ്പവലി മുതലായ കളികളും നടന്നു. അതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള പങ്കാളികളുടെ ആവേശം പാരമ്യത്തിലെത്തി.
സംഗമത്തില്‍ പ്രസിഡണ്ട് മുഹമ്മദ് ബാഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.എം അബ്ദുല്ല ജമാഅത്തിനെ പരിചയപ്പെടുത്തി. ഖിറാഅത്ത്, മാപ്പിളപ്പാട്ട്, പ്രബന്ധം എന്നീ ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഹുസൈന്‍ പടിഞ്ഞാര്‍, ഗഫൂര്‍ ഹാജി, ഫൈസല്‍ മുഹ്‌സിന്‍, സുബൈര്‍ കൊരക്കോട് , ഷരീഫ് കോളിയാട്, ഡോ. മൊയ്തീന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
ഗഫൂര്‍ ഊദ്, മൊയ്തീന്‍ പള്ളിക്കാല്‍, സാബിത്ത് ബാങ്കോട്, ബദറു ഹൊന്നമൂല, നൂറു ബാങ്കോട്, റഫീഖ് എം. ആര്‍, സീതി, ഹസ്സന്‍ ഖത്തര്‍ ഹാജി എന്നിവര്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അന്തുക്കു, ഇംതിയാസ്, അഫ്‌സല്‍, റയീസ്, സിയാദ് തെരുവത്ത്, ഹംസാ ഹഖീം, നാസര്‍, സത്താര്‍ മൈലൂസ്, സുറൂര്‍, ജസീം എന്നിവര്‍ വിവിധ ഇന മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഷിഹാബ് ഊദ് തളങ്കര നന്ദി പറഞ്ഞു.Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു