updated on:2018-01-11 10:33 AM
യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

www.utharadesam.com 2018-01-11 10:33 AM,
ദുബായ്: പള്ളം റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാക്കുന്നതിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഖാദര്‍ പള്ളത്തിനെ യു.എ.ഇ.-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. മുഹമ്മദ് കുഞ്ഞി ഹാജി ഉപഹാരം നല്‍കി. പള്ളം, നെല്ലിക്കുന്ന്, കടപ്പുറം തുടങ്ങിയ പ്രദേശത്തുകാരുടെ പതിറ്റാണ്ടുകളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്നോണം പ്രഖ്യാപിച്ച പള്ളം റെയില്‍വെ അടിപ്പാത ഒരു ഘട്ടത്തില്‍ മുടങ്ങിപ്പോകുമായിരുന്ന സാഹചര്യത്തില്‍ എം.പി, എം.എല്‍.എ, നഗരസഭാംഗങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ബന്ധപ്പെട്ടവരെ സമീപിച്ച് ദ്രുതഗതിയില്‍ അടിപ്പാത നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തതിനാണ് ഖാദര്‍ പള്ളത്തെ അനുമോദിച്ചത്. അഹമദ് പടിഞ്ഞാര്‍ മുഖ്യാതിഥിയായിരുന്നു. യു.എ.ഇ.-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: ഹാഷിഖ് റഹ്മാന്‍ (പ്രസി.), ഷാനവാസ് ബങ്കര, സമീര്‍ പള്ളം, മുഹമ്മദ് കുഞ്ഞി കൊപ്പല്‍, സാജു മാസ്റ്റര്‍ (വൈ. പ്രസി.), ജംഷിദ് പി.ഇ (ജന. സെക്ര.), ഫൈസല്‍ ബങ്കര, ബിലാല്‍, ഹംറാസ്, റഷീദ് പി.എസ്. (ജോ. സെക്ര.), ലിസാനി (ട്രഷ.), റഫീഖ് കൊപ്പല്‍, ഇഖ്ബാല്‍ പി.എച്ച്, ഷാഫി സി.എം, അഷ്‌റഫ് പാദാര്‍, സമീര്‍ ബായിക്കര (ഉപദേശക സമിതി അംഗങ്ങള്‍), ഇര്‍ഷാദ് കൊപ്പല്‍, റൗമാസ്, സാദിഖ് പീടികക്കാരന്‍, സുലൈമാന്‍ കൊപ്പല്‍, മുഷ്താഖ് പാദാര്‍, ഹാഷിഫ് സാഹിബ്, അഷ്‌റഫ് ബാഷ, സമാഹ് പീടികക്കാരന്‍, ഇമ്രാന്‍ ബങ്കര, യാസിന്‍ നൂര്‍, നിയാസ് പാദാര്‍, ആസിഫ് ആദൂര്‍, ജംഷിദ് യൂസഫ് (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു