updated on:2018-01-12 04:54 PM
പ്രവാസീയം-2018 സമാപിച്ചു

www.utharadesam.com 2018-01-12 04:54 PM,
ജിദ്ദ: കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസീയം- 2018 സമാപിച്ചു. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. അന്‍വര്‍ ചേരങ്കൈ സംഘടനയുടെ പ്രവര്‍ത്തനവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, വൈസ് പ്രസിഡണ്ട് റസാക്ക് ആണക്കായി, സെക്രട്ടറിമാരായ സി.കെ. ശാക്കിര്‍, ഇസ്മായില്‍ മുണ്ടക്കുളം, മജീദ് പുകയൂര്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട് പി. വി. മുസ്തഫസ സെക്രട്ടറിമാരായ ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് അരിമ്പ്ര, അന്‍വര്‍ സാദാത്ത് കോഴിക്കോട്, ഇന്‍ടോമി മാനേജര്‍ ജെറി കോവ പ്രസംഗിച്ചു. ജിദ്ദയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കാസര്‍കോട് ജില്ലക്കാരായ വ്യക്തികള്‍ക്ക് നല്‍കുന്ന പ്രഥമ ഹമീദലി ഷംനാട് സാഹിബ് അവാര്‍ഡുകള്‍ ഡോ. ഷെരീഫുല്‍ ഹസ്സന്‍ (ആതുര സേവനം), ഇബ്രാഹിം ശംനാട് (മാധ്യമ പ്രവര്‍ത്തനം), ഫാത്തിമ ഇബ്രാഹിം (വിദ്യാഭാസം) എന്നിവര്‍ക്ക് നല്‍കി. കുട്ടികളുടെ പെയിന്റിങ്, കസേര കളി, ബലൂണ്‍ മത്സരം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. സഫീര്‍ പെരുമ്പള, മസൂദ് തളങ്കര, ഹര്‍ഷദ് കളനാട്, സുഹൈര്‍ ഉടുമ്പുന്തല നേതൃത്വം നല്‍കി. പാചക മത്സരത്തിന് ജാഫര്‍ എരിയാലും റഹീം പള്ളിക്കരയും നേതൃത്വം നല്‍കി. പ്രവാസിയത്തോടനുബന്ധിച്ചു നടന്ന ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാറ്റ്മിന്റണ്‍, കാരംസ്, ചെസ്സ് മത്സരങ്ങളുടെയും കലാപരിപാടികളുടെയും സമ്മാനദാനം ഹമീദ് ഇച്ചിലങ്കോട്, അഷ്‌റഫ് ആലംപാടി, അസീസ് ഉളുവാര്‍, ഹമീദ് കുക്കാര്‍, അഷറഫ്. ബി.എം, അബ്ബാസ് ആലംപാടി, അസീസ് കൊടിയമ്മ, മാഹിന്‍ ചേരങ്കൈ, ജമാല്‍ കുമ്പള, അഷറഫ് പാക്യാര, യാസീന്‍ ചിത്താരി, നസീര്‍ ചുക്ക്, അഷറഫ് കോളിയടുക്കം എന്നിവര്‍ വിതരണം ചെയ്തു.
ഷെരീഫ് അംബാളിയുടെ കലാ പരിപാടികളും കെ.ജെ. കോയയുടെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്‌ട്രെയും ശ്രദ്ധേയമായി.Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്