updated on:2018-01-15 04:48 PM
പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

www.utharadesam.com 2018-01-15 04:48 PM,
ദുബായ്: ദൈനംദിനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗള്‍ഫിലെ തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തുമുള്ള പ്രതിസന്ധികള്‍ പ്രവാസി കുടുംബങ്ങളെ ശക്തമായി ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ക്കുള്ള സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതികള്‍ സുതാര്യവും യാഥാര്‍ത്യവുമാക്കണമെന്ന് അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ജനറല്‍ ബോഡി ആവശ്യപ്പെട്ടു. അല്ലു ഖത്തര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് കറാമ ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ എസ്.എം സാമ്പത്തിക റിപ്പോര്‍ട്ടും സഫ്‌വാന്‍ നാല്‍ത്തട്ക്ക പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റഫീഖ് എര്‍മാളം, ശുകൂര്‍, ബഷീര്‍ കുര്‍സ്, സലാം റഫീഖ് പി.എച്ച്, ലത്തീഫ് വലിയമൂല ദമാം തുടങ്ങിയവര്‍ സംസാരിച്ചു. അല്‍ത്താഫ് നാല്‍ത്തട്ക്ക സ്വാഗതവും ഉനൈസ് കുര്‍സ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഇര്‍ഫാന്‍ ഉമ്മര്‍ സൗദി (പ്രസി.), റഫീഖ് എര്‍മാളം ഒമാന്‍ (ജന. സെക്ര.), അല്‍ത്താഫ് നാല്‍ത്തട്ക്ക ദുബായ് (ട്രഷ.), ഷുക്കൂര്‍ ദുബായ്, റഫീഖ് പി.എച്ച് ബുറൈമി (വൈ. പ്രസി.), സലാം ദുബായ്, ഉനൈസ് കുര്‍സ് അജ്മാന്‍, ഇച്ചു കറാമ (ജോ. സെക്ര.), ഫൈസല്‍ എര്‍മാളം ദുബായ് (ക്യാപ്റ്റന്‍).



Recent News
  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍