updated on:2018-01-16 04:36 PM
യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

www.utharadesam.com 2018-01-16 04:36 PM,
ഷാര്‍ജ: ഷാര്‍ജയില്‍ ആരംഭിച്ച യു.എ.ഇ പി.ഡബ്ല്യു.ഡി കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2018ന്റെ ആദ്യ റൗണ്ടില്‍ മൂസ ഷരീഫിന് അനായാസ വിജയം. 2018 വര്‍ഷത്തെ ആദ്യ വിജയമാണിത്. എമിറേറ്റ്‌സ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് അഞ്ച് റൗണ്ടുകളടങ്ങുന്ന റാലി യു.എ.ഇ.യിലെ വിവിധ എമിറേറ്റ്‌സുകളിലായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുമായി സംഘടിപ്പിക്കുന്നത്. പതിവ് പോലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ വിജയം. കഴിഞ്ഞ 26 വര്‍ഷമായി ദേശീയ അന്തര്‍ ദേശീയ റാലികളില്‍ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയില്‍ ഇതിനകം മത്സരിച്ച ഏഴ് റാലികളിലും തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടുകള്‍ അടക്കം ഉള്‍കൊള്ളുന്നതായിരുന്നു റാലി. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി സനീം സാനിയായിരുന്നു മൂസാ ഷരീഫിന്റെ കൂട്ടാളി. ഈ സഖ്യം തന്നെയായിരുന്നു യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2017ലും ജേതാക്കളായത്. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അംഗവുമായ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ് ഫോര്‍ഡ് ഫിയസ്റ്റ കാറുമായാണ് സനീം സാനിയുമൊത്ത് എം.ആര്‍ .എഫ് ടീമിന് വേണ്ടി മത്സരത്തിനിറങ്ങിയത്. രണ്ടാം റൗണ്ട് മത്സരം ഫെബ്രുവരിയില്‍ ഉമ്മുല്‍ ഖുവൈനില്‍ വെച്ച് നടക്കും. ബംഗളൂരുവില്‍ വെച്ച് ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമ റൗണ്ടില്‍ ചാമ്പ്യന്‍ പട്ടം അഞ്ചാമതും ലക്ഷ്യമിട്ട് മൂസ ഷരീഫ് -ഗൗരവ് ഗില്‍ സഖ്യം കളത്തിലിറങ്ങും.Recent News
  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍