updated on:2018-01-18 04:21 PM
'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

www.utharadesam.com 2018-01-18 04:21 PM,
ദുബായ്: രാജ്യത്തെ പൗരാവകാശ രേഖയായി പരിഗണിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇനി മുതല്‍ രണ്ട് വ്യത്യസ്ത നിറങ്ങളിലായി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ ജനങ്ങളോടുള്ള അങ്ങേയറ്റം വിവേചനപരമായ നീക്കമാണെന്നും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയുന്ന സമത്വമെന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടും മുസ്ലിം ലീഗ് മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ. എ ജലീല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അല്‍ ബറാഹ കെ.എം.സി.സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. പി. ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഹസൈനാര്‍ തൊട്ടും ഭാഗം, ഹനീഫ് ചെര്‍ക്കള, ലത്തീഫ് ഉളുവാര്‍, ഖലീല്‍ മാസ്റ്റര്‍, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹമീദ് ബെള്ളൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, നൂറുദ്ദീന്‍ സി.എച്ച് റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, ടി.കെ മുനീര്‍ ബന്താട്, യൂസുഫ് മുക്കൂട്, ഡോ. ഇസ്മായില്‍, റഫീഖ് മാങ്ങാട്, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, അസീസ് ബെള്ളൂര്‍, സലിം ചെരങ്ങായി, ഇ. ബി അഹമ്മദ് ചെടേക്കാല്‍, ഐ.പി.എം ഇബ്രാഹിം, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, റഹ്മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, അഷ്‌റഫ് തങ്ങള്‍, സിദ്ദീഖ് കനിയടുക്കം, സുബൈര്‍ മാങ്ങാട്, ഫൈസല്‍ മുഹ്‌സിന്‍, ഹസ്‌കര്‍ ചൂരി, തല്‍ഹത് തളങ്കര, സുബൈര്‍ അബ്ദുല്ല, ഗഫൂര്‍ ഊദ്, എം.എസ് ഹമീദ് ഗോളിയടുക്ക, അബ്ദുല്ല ബെളിഞ്ച, ഉപ്പി കല്ലിങ്ങായി, ഖലീല്‍ ചൗക്കി, ഷുഹൈല്‍ കോപ്പ, റഫീഖ് ചെരങ്ങായി, കബീര്‍, ഖാദര്‍ പൈക്ക, നാസര്‍ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍, അബ്ദുല്‍റഹ്മാന്‍ തോട്ടില്‍, കുഞ്ഞാമു കീഴൂര്‍, നസീര്‍ ഹൈവ, ഷക്കീല്‍ എരിയാല്‍, തഹ്ശി മൂപ്പ, ബഷീര്‍ മജല്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ പാടലടുക്ക ഖിറാഅത്ത് നടത്തി. ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു. ദുബായ് കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം എ.എ ജലീലിന്ന് ഹസൈനാര്‍ തോട്ടുംഭാഗവും ലത്തീഫ് ഉളുവാറിന് ഹനീഫ് ചേര്‍ക്കളയും സമ്മാനിച്ചു.



Recent News
  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍