updated on:2018-01-22 06:23 PM
ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

www.utharadesam.com 2018-01-22 06:23 PM,
ദുബായ്: കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നുവെന്നും തമീമിന് കെ.എം.സി.സി. നല്‍കുന്ന ആദരം മഹത്തരമാണെന്നും ദുബായ് കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി അല്‍ബറഹ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ തമീമിന് നല്‍കിയ സ്‌നേഹോപഹാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതം പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍, ദുബായ് കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടും ഭാഗം, ദുബായ് കെ.എം.സി.സി. മുന്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മഹാത്മാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലത്തീഫ് ഉളുവാര്‍, കുമ്പള അക്കാദമി എം.ഡി. ഖലീല്‍ മാസ്റ്റര്‍, ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, റാസല്‍ ഖൈമ കെ.എം.സി.സി. ജില്ലാ ട്രഷറര്‍ ഹമീദ് ബെള്ളൂര്‍, ജില്ലാ മണ്ഡലം ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, നൂറുദ്ദീന്‍ സി.എച്ച്., റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, ടി.കെ. മുനീര്‍ ബന്ദാട്, യൂസുഫ് മുക്കൂട്, ഡോക്ടര്‍ ഇസ്മായില്‍, റഫീഖ് മാങ്ങാട്, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, അസീസ് ബെള്ളൂര്‍, സലിം ചെരങ്ങായി, ഇ.ബി. അഹമ്മദ് ചെടയ്ക്കാല്‍, ഐ.പി.എം ഇബ്രാഹിം, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, റഹ്മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക കെ.എം.സി.സി. മുന്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ദുബായ് ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കനിയടുക്കം, സെക്രട്ടറി സുബൈര്‍ മാങ്ങാട് മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ മുനീര്‍ ബീജന്തടുക്ക ഫൈസല്‍ മുഹ്‌സിന്‍, ഹസ്‌കര്‍ ചൂരി, തല്ഹത് തളങ്കര, സുബൈര്‍ അബ്ദുല്ല, ഗഫൂര്‍ ഊദ്, എം.എസ്.ഹമീദ് ഗോളിയടുക്ക, അബ്ദുല്ല ബെളിഞ്ച, ഉപ്പി കല്ലിങ്ങായി, ഖലീല്‍ ചൗക്കി, ഷുഹൈല്‍ കോപ്പ, റഫീഖ് ചെരങ്ങായി, കബീര്‍, ഖാദര്‍ പൈക്ക, നാസര്‍ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍, അബ്ദുല്‍ റഹ്മാന്‍ തോട്ടില്‍, കുഞ്ഞാമു കീഴൂര്‍, നസീര്‍ ഹൈവ, ശകീല്‍ എരിയാല്‍, തഹ്ശി മൂപ്പ, ബഷീര്‍ മജല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷംസുദീന്‍ പാടലടുക്ക, ഖിറാഅത് നടത്തി. ദുബായ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പാട്ടേല്‍ നന്ദി പറഞ്ഞു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡും സ്‌നേഹോപഹാരവും ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി തമീമിന് കൈമാറി.Recent News
  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍