updated on:2018-01-23 04:37 PM
കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

www.utharadesam.com 2018-01-23 04:37 PM,
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ കാസര്‍കോട് ജില്ലക്കാരുടെ യു.എ.ഇയിലെ മതേതര കൂട്ടായ്മയായ കെസെഫ് 15-ാം വാര്‍ഷികവും സ്‌നേഹ സംഗമവും സംഘടിപ്പിച്ചു. സ്‌നേഹ സംഗമം പ്രമുഖ നടനും എം.പിയുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ബി.എ മഹമൂദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മാധവന്‍ അണിഞ്ഞ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്റെ ആക്റ്റിങ്ങ് പ്രസിഡണ്ട് മാത്യു ജോണ്‍, ആക്റ്റിങ്ങ് സെക്രട്ടറി മുഹമ്മദ് ജാബിര്‍, ട്രഷറര്‍ നാരായണന്‍ നായര്‍, നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ പ്രതിനിധി മുഹമ്മദ് കുഞ്ഞി, തബാസ്‌കോ ബഷീര്‍, ഓഡിറ്റര്‍ അഷ്‌റഫ് ബെണ്ടിച്ചാല്‍, വൈസ് ചെയര്‍മാന്‍മാരായ വിജയന്‍ കെ.വി, തമ്പാന്‍ പൊതുവാള്‍, മുഹമ്മദ് കുഞ്ഞി ബേക്കല്‍, സെക്രട്ടറിമാരായ ഹുസൈന്‍ പടിഞ്ഞാര്‍, നിയാസ്, പ്രതീപ് രാമപുരം, മുനീര്‍ പടിഞ്ഞാര്‍ സംസാരിച്ചു. ഗണേഷ് അരമങ്ങാനം നേതൃത്വം നല്‍കി. ട്രഷറര്‍ അമീര്‍ കല്ലട്ര നന്ദി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുള്ള കോളസ്റ്റിക് അവാര്‍ഡും വിതരണം ചെയ്തു. അരുണ്‍ ഗോപിയുടേയും പ്രീതി വാര്യരുടെയും നേതൃത്വത്തില്‍ കലാവിരുന്ന് ഉണ്ടായിരുന്നു.



Recent News
  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

  ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

  'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

  രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

  രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം: പ്രചാരണ പരിപാടികളുമായി കെ.എം.സി.സി.

  'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

  ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

  യാത്രയയപ്പ്

  എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

  യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

  സ്വീകരണം നല്‍കി