updated on:2018-02-28 01:48 PM
പ്രവാസി ഹാജിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം-കെ.എം.സി.സി

www.utharadesam.com 2018-02-28 01:48 PM,
അബുദാബി: ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് ഏപ്രില്‍ മാസം 18ന് മുമ്പ് ഹജ് വിസ സ്റ്റാംപ് ചെയ്യാന്‍ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ആയിരകണക്കിന് പ്രവാസികളാണ് ഹജിന് പോകാനുള്ള തയ്യാറെടുപ്പോടെ കഴിയുന്നത്. ഏകദേശം നാല് മാസത്തോളം പാസ്‌പോര്‍ട്ട് കയ്യിലില്ലാതെ ആകുന്നതോടെ അവരുടെ ജീവിത മാര്‍ഗം തന്നെ പ്രതിസന്ധിയിലാകും. ഇത്തരം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന ജനദ്രോഹ നിബന്ധനകളില്‍ നിന്നും പ്രവാസി ഹജ്ജുമാരെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തയ്യാറാവണമെന്ന് അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ 2018-2021 വര്‍ഷത്തിലേക്കുള്ള പുതിയ കമ്മിറ്റിയെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ തെരെഞ്ഞടുത്തു.
ആക്ടിങ് പ്രസിഡണ്ട് അഷ്‌റഫ് ബദിയഡുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാന്‍ കാനകോട്, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്ല.എന്‍.എം, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ് എ.മൊഗ്രാല്‍, ഷമീം ബേക്കല്‍, മൊയ്തീന്‍ ബല്ലാകടപ്പുറം., ഷിഹാബ് തളങ്കര, നിസാര്‍ കല്ലങ്കായ്ബഷീര്‍ ബെളിഞ്ചം, ശരീഫ് പള്ളത്തടുക്ക സംസാരിച്ചു. കഴിഞ്ഞ 3 വര്‍ഷത്തെ മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മണ്ഡലം സെക്രട്ടറി അസീസ് ആറാട്ട് കടവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു റിപ്പോര്‍ട്ട് ഐക്യകണ്‌ഠേനെ പാസ്സാക്കി. തുടന്ന് മണ്ഡലം റിട്ടേണിങ് ഓഫിസര്‍ പൊവല്‍ അബ്ദുല്‍ റഹ്മാന്‍, നിരീക്ഷകന്‍ സത്താര്‍ കുന്നുങ്കൈ എന്നിവര്‍ തെരഞ്ഞെടുപ്പിന്‍ നേതൃത്വം നല്‍കി. ഷാഫി നാട്ടക്കല്‍ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികളായി :ഹനീഫ് പടിഞ്ഞാറമൂല
(പ്രസി.), ഇ. കെ. മുഹമ്മദ്, കാദര്‍ കുണ്ടാര്‍,ടമുഹമ്മദ് ആലംപാടി, അബ്ദുള്ള പൈക്ക, അഡ്വക്കേറ്റ് മുഹമ്മദലി തളങ്കര. (വൈ.പ്രസി), അഷ്‌റഫ് ബദിയടുക്ക (ജന.സെക്ര.), അസീസ് ആറാട്ട് കടവ്, ഹബീബ് തളങ്കര, സലീം,അബ്ദുള്ള കുഞ്ഞി, കാനക്കോട്, മഹ്മൂദ് പടഌ (ജോ.സെക്ര.), ഷാഫി നാട്ടക്കല്‍ (ട്രഷ.), ഷിഹാബ് തളങ്കര, അബ്ബാസ് മായിപ്പാടി (മീഡിയം വിംഗ്), നജീബ് പുത്തൂര്‍, സമീര്‍ തായലങ്ങാടി (വിദ്യാഭ്യാസം), ശരീഫ് പള്ളത്തടുക്ക,ശരീഫ് കാനക്കോട് (റിലീജസ്)., ബഷീര്‍ ബെളിഞ്ചം, നാച്ചു ആദൂര്‍ (സ്‌പോര്‍ട്‌സ്), നിസാര്‍ കല്ലങ്കായ്, ഹാരിസ് കുണ്ടാര്‍ (ചാരിറ്റി).Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ