updated on:2018-02-28 06:10 PM
രാഷ്ട്രീയ വിദ്യാഭ്യാസ പഠനങ്ങള്‍ക്ക് ലീഗ് തുടക്കം കുറിക്കും- എം.സി ഖമറുദ്ദീന്‍

www.utharadesam.com 2018-02-28 06:10 PM,
ദുബായ്: മുസ്ലീം ലീഗ് രാഷ്ട്രീയചരിത്രങ്ങളിലെ മഹാന്‍മാരായ പൂര്‍വ്വികരായ നേതാക്കന്‍മാര്‍ കാഴ്ചവെച്ച ത്യാഗത്തിന്റെയും നേതൃപാടവത്തിന്റെയും ഗുണഫലങ്ങളാണ് കേരളത്തിലെ മുസ്ലീംങ്ങളാധി പിന്നോക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വഴിവെച്ചതെന്ന് മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ടായി ആദ്യമായി ദുബായില്‍ എത്തിയ അദ്ദേഹത്തിന് കെ.എം.സി.സി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണം യോഗം യു.എ. ഇ കേന്ദ്ര കമ്മിറ്റി ഉപദേശക കമ്മിറ്റി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. ജില്ലാ കെ എം സി സിയുടെ ഉപഹാരം യഹ്‌യ തളങ്കരയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിനുള്ള ഉപഹാരം ഹസൈനാര്‍ ഹാജി എടച്ചാക്കൈയും സമര്‍പ്പിച്ചു. ജില്ലയിലെ അഞ്ച് മണ്ഡല കമ്മിറ്റികളും വിവിധ പഞ്ചായത്ത് കമ്മിറ്റികളും ഉപഹാരം സമര്‍പ്പിച്ചു.
സ്വീകരണ പരിപാടിയില്‍ ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ നഹ, അത്താവുള്ള മാസ്റ്റര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഹസൈനാര്‍ തോട്ടുംഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെര്‍ക്കള, ജമാല്‍ ബൈത്താന്‍, അഫ്‌സല്‍ മെട്ടമ്മല്‍, ഹനീഫ് ടി.ആര്‍ മേല്‍പറമ്പ, ഹസൈനാര്‍ ബീജന്തടുക്ക, ഇസ്മയില്‍ ഉദുമ, റഷീദ് ഹാജി കല്ലിങ്കാല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അയ്യൂബ് ഉറുമി, സലാം കന്യപ്പാടി, മുനീര്‍ ബന്താട്, യൂസഫ് മുക്കൂട്, എ.ജി.എ റഹ്മാന്‍ പ്രസംഗിച്ചു. സി.എച്ച് നൂറുദ്ദീന്‍ നന്ദി പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ