updated on:2018-03-01 01:57 PM
അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി 'തുളു നാടു മിത്ര' പുരസ്‌ക്കാരം വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക്

www.utharadesam.com 2018-03-01 01:57 PM,
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികത്തോടനുബന്ധിച്ച് യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ 'തുളു നാടു മിത്ര' പുരസ്‌ക്കാരം നല്‍കി ആദരിക്കാന്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി. സി കമ്മിറ്റി തീരുമാനിച്ചു.
കര്‍ണ്ണാടകയോട് ചേര്‍ന്ന പെര്‍ള ഗ്രാമത്തില്‍ ജനിച്ച് ഉത്തര മലബാറിന്റെയും ദക്ഷിണ കര്‍ണ്ണാടകയുടെയും സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായും പ്രവാസ ലോകത്ത് മലയാളിക്ക് പ്രത്യേകിച്ച് മഞ്ചേശ്വരം നിവാസികള്‍ക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ സംരംഭങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു വരുന്നത് പരിഗണിച്ചാണ് പുരസ്‌ക്കാരം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏപ്രില്‍ 19ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടക്കുന്ന ദശവാര്‍ഷിക ചടങ്ങില്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തും.



Recent News
  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു