updated on:2018-03-04 05:41 PM
ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി 'ദവ 2018 ' പദ്ധതി പ്രഖ്യാപിച്ചു

www.utharadesam.com 2018-03-04 05:41 PM,
ദുബായ്: ദുബായ് കെ.എം. സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രദേശത്തെ നിര്‍ധരരായ നിത്യരോഗികള്‍ക്ക് മരുന്നിനുള്ള ആശ്വാസ തുക നല്‍കുന്ന പദ്ധതിയായ 'ദവ-2018' പദ്ധതിയുടെ പ്രഖ്യാപനം യു.എ.ഇ കെ.എം.സി. സി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു. 'ദവ-2018' പോലുള്ള പദ്ധതികള്‍ മാതൃകാപരമാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിത്യരോഗികള്‍ക്ക് മരുന്നിനുള്ള ആശ്വാസ തുക നല്‍കുന്ന ഇത്തരം പദ്ധതികള്‍ ആതുര സേവന രംഗത്ത് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കെ.എം.സി.സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം യോഗം ഉദ്ഘാടനം ചെയ്തു.
അസ്ലം പടിഞ്ഞാര്‍ മുഖ്യാതിഥിയായിരുന്നു. സലാം കന്യപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍, സലീം ചേരങ്കൈ പ്രസംഗിച്ചു.
ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. നവാസ് തുരുത്തി, കബീര്‍ ചേരങ്കൈ, സഫ്‌വാന്‍ അണങ്കൂര്‍, സിനാന്‍തൊട്ടാന്‍, ഗഫൂര്‍ ഊദ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും സുബൈര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു