updated on:2018-03-06 03:25 PM
നെച്ചിപ്പടുപ്പ്-പടിഞ്ഞാര്‍-കുന്നില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം'

www.utharadesam.com 2018-03-06 03:25 PM,
ദുബായ്: നെച്ചിപ്പടുപ്പ്-പടിഞ്ഞാര്‍-കുന്നില്‍ നിവാസികളുടെ ഏക ഗതാഗത ആശ്രയമായ മാലിക് ദീനാര്‍ റെയില്‍ പാലത്തില്‍ നിന്നാരംഭിച്ചു തളങ്കര പടിഞ്ഞാര്‍ കുന്നില്‍ വഴി കടന്നു പോകുന്ന റോഡിന് മുറവിളി തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. കേന്ദ്ര-സംസ്ഥാന-നഗരസഭയ്ക്കും നിവേദനങ്ങള്‍ നല്‍കി ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് വരെ ഈ റോഡ് യാഥാര്‍ത്ഥ്യമാവാത്തതില്‍ യു.എ.ഇ. കസര്‍കോട് തളങ്കര വെസ്റ്റ് ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കയില്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ഹുസൈന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: ഹുസൈന്‍ പടിഞ്ഞാര്‍ (ചെയര്‍.), കരീം തളങ്കര (പ്രസി.), ജലാല്‍ തായല്‍ (ജന. സെക്ര.), ജാഫര്‍ അബ്ദുല്ല (ട്രഷ.), അബ്ദുല്‍ റഹീം എന്‍.ഇ., റസാഖ് മുഹമ്മദ്, ജമാല്‍ പി.എസ്. ആസിഫ് ഇഖ്ബാല്‍, നൗഷാദ് പടിഞ്ഞാര്‍, ഷരീഫ് ടൂറിസ്റ്റ് (വൈ. പ്രസി.), ബഷീര്‍ കല, സവാദ് സറാഫ്, സിദ്ദീഖ് കൊപ്പര, മുബാറക് മസ്‌കറ്റ്, സലാം പി.ഇ., അസ്ലം മസ്‌കറ്റ് (ജോ. സെക്ര.). കരീം തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. ജലാല്‍ തായല്‍ സ്വാഗതവും ബഷീര്‍ കല നന്ദിയും പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ