updated on:2018-03-08 01:45 PM
എം.എം അക്ബറിന്റെ അറസ്റ്റ് കമ്മ്യുണിസത്തിന്റെ ഫാസിസ്റ്റ്മുഖം-അന്‍വര്‍ ചേരങ്കൈ

www.utharadesam.com 2018-03-08 01:45 PM,
ജിദ്ദ: പ്രമുഖ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തകനായ എം.എം അക്ബറിനെതിരെയുള്ള ഗൂഢാലോചനയും അദ്ദേഹത്തിനെതിരെയുള്ള നടപടികളും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യയില്‍ നില നിന്ന് പോകുന്ന അഭിപ്രായ സ്വാതന്ത്രത്തിനും മതേതര മൂല്യത്തിനെതിരെയുമുള്ള ഇടുങ്ങിയ ചിന്താ ഗതിയുടെ പ്രതിഫലനമാണെന്നും കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അഭിപ്രായപ്പെട്ടു.
താന്‍ ചെയ്യാത്ത കര്‍മ്മത്തിന്റെ പേരില്‍ പീഡനങ്ങള്‍ നടത്തി അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനത്തെ തടയിടാനുള്ള നീചമായ പൊലീസ് നടപടികളാണ് സര്‍ക്കാരും പൊലീസും ചെയ്തുകൊണ്ടിരിക്കുന്നത്. നിസാരമായ ഒരു കാര്യത്തിന്റെ പേരില്‍ എം.എം അക്ബറിനെ വേട്ടയാടുമ്പോള്‍ ശക്തമായ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും ചെയ്തു കൊണ്ടിരിക്കുന്നവരെ കാണാതിരുന്നത് തികച്ചും പക്ഷപാതത്തിന്റെ തെളിഞ്ഞ ഉദാഹരണമാണ്.
ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ കെ.എം.സി.സി ജിദ്ദ-കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചേരങ്കൈ. പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു.
പ്രവാസികളായ കാസര്‍കോട് ജില്ലക്കാരുടെ നോര്‍ക്കാ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യോഗത്തില്‍ വെച്ച് വിതരണം ചെയ്തു. ഇബ്രാഹീം ഇബ്ബൂ, ഇബ്രാഹീം അബൂബക്കര്‍, അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍, ജലീല്‍ ചെര്‍ക്കള, കാദര്‍ ചെര്‍ക്കള, അബൂബക്കര്‍ ഉദിനൂര്‍, മുഹമ്മദ് അലി ഹൊങ്കടി, അസീസ് ഉപ്പള, അഷ്‌റഫ് പള്ളം, കെഎം.ഇര്‍ഷാദ്, മൊയ്തു ബേര്‍ക്ക, ബുനിയാം ഒളവങ്കര തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും റഹീം പള്ളിക്കര നന്ദിയും പറഞ്ഞു.Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു