updated on:2018-03-11 06:04 PM
മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍ നിന്ന് യുവാക്കളെ രക്ഷിക്കണം-അമാസ്‌ക് ഖത്തര്‍ ചാപ്റ്റര്‍

www.utharadesam.com 2018-03-11 06:04 PM,
ദോഹ: അമാസ്‌ക് സന്തോഷ് നഗറിന്റെ ഖത്തര്‍ കമ്മിറ്റി തിരഞ്ഞെടുത്തു. ഖത്തറിലെ ബൈത്തുല്‍ അസീസിയയില്‍ നടന്ന യോഗത്തില്‍ ചെയര്‍മാനായി അഷ്‌റഫ് ഡാന്‍ഡിയേയും കണ്‍വീനറായി സിദ്ധീഖ് മുഹമ്മദ് കുഞ്ഞിയേയും ട്രഷററായി ശിഹാബ് എം.കെയെയും തിരഞ്ഞെടുത്തു.
റഷീദ്, ലത്തിഫ്(വൈസ് ചെയര്‍.), അജു, ഷെമീം(ജോ: കണ്‍.). ഖത്തര്‍ അമാസ്‌ക് മീഡിയ ഡസ്‌കിലേക്ക് മിഖ്ദാദ്, മുസ്തഫ, താജു എന്നിവരെയും ഉപദേശക സമിതിയിലേക്ക് അബ്ബാസ്, ഖാദര്‍, സിയാദ്, സത്താര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിയുടെ ആദ്യ സംരംഭമായി സന്തോഷ് നഗറില്‍ വിപുലമായി നടത്തുന്ന ഒ.എസ്.എ. മാരയുടെ സില്‍വര്‍ ജൂബിലി പരിപാടിക്കുള്ള ഖത്തര്‍ അമാസ്‌കിന്റെ ഫണ്ട് അഷ്‌റഫ് ഡാന്‍ഡി ശിഹാബ് എം.കെ.ക്കു കൈമാറി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
നാട്ടില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെയും ഇത് മൂലമുണ്ടാകുന്ന വിപത്തിനെയും കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മെമ്പര്‍മാരായ അഷ്‌റഫ്, ഫൈസല്‍, കാദര്‍ വെള്ളിപ്പാടി, മിദ്‌ലാജ്, ഹക്കീംഎന്നിവര്‍ സംബന്ധിച്ചു.Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'