updated on:2018-03-12 02:06 PM
അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി 'പിരിസം ബെക്കല്‍' നവ്യാനുഭവമായി

www.utharadesam.com 2018-03-12 02:06 PM,
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച 'പിരിസം ബെക്കല്‍ സീസണ്‍-2' പ്രവര്‍ത്തകര്‍ക്ക് മറക്കാത്ത ഒരു പാട് നവ്യാനുഭവങ്ങള്‍ പകര്‍ന്നു. കളി ചിരി തമാശകളും പാട്ടു പാടിയും സമയം ചെലവഴിച്ച പ്രവര്‍ത്തകരില്‍ പ്രവാസത്തിന്റെ പിരിമുറുക്കം മറന്ന മണിക്കൂറുകള്‍ ആഘോഷ വേളയാക്കി മാറ്റി.
സാക്കിര്‍ കമ്പാറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭം കുറിച്ച പരിപാടിയില്‍ പതിവിനു വിപരീതമായി നറുക്കെടുത്താണ് സ്വാഗതം, അധ്യക്ഷന്‍, ഉദ്ഘാടകന്‍ എന്നിവരെ നിശ്ചയിച്ചത്. സിറാജുദ്ദീന്‍ കെ. സ്വാഗതവും അഷ്‌റഫ് അലി പെരിങ്ങാടി അധ്യക്ഷതയും മുസ്തഫ ബയാര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. മൂവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് പിരിസം ബെക്കലിന് തുടക്കം കുറിച്ചു.
സെഡ്.എ മൊഗ്രാല്‍, മുജീബ് മൊഗ്രാല്‍, അസീസ് പെര്‍മുദെ, സുല്‍ഫി ഷേണി, അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവര്‍ത്തകര്‍ കൊണ്ടുവന്ന സ്‌നേഹ സമ്മാനം അവരവര്‍ തന്നെ നറുക്കെടുത്തു പരസ്പരം കൈമാറിയത് ഏറെ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് വേദിയായി. അവസാനം പരിപാടിയില്‍ നന്ദി രേഖപ്പെടുത്താന്‍ നറുക്കു വീണത് ഷെരീഫ് ഉറുമിക്കാണ്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പിരിസം ബെക്കല്‍ പരിപാടി മഞ്ചേശ്വരം മണ്ഡലം കെ.എം. സി.സി സംഘടിപ്പിച്ചത്.



Recent News
  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു