updated on:2018-03-12 02:22 PM
സൗഹാര്‍ദ്ദത്തിന്റെ മധുരം നുകര്‍ന്ന് 'പൊല്‍സ്' ഉല്ലാസ യാത്ര

www.utharadesam.com 2018-03-12 02:22 PM,
ദുബായ്: പ്രവാസത്തിന്റെ വിരസത മനസ്സുകളിലേക്ക് ഉന്മേഷം പകരുകയും കെ.എം.സി.സി പ്രസ്ഥാനത്തിലൂടെ വിരിഞ്ഞ സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമുയര്‍ത്തി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ദുബായില്‍ നിന്നും ഖോര്‍ഫുക്കാനിലേക്ക് നടത്തിയ പൊല്‍സ് എന്ന പേരിലുള്ള നാലാമത് ഉല്ലാസ യാത്ര വേറിട്ട അനുഭവമായി മാറി.
സുഹൃദ് ബന്ധങ്ങളുടെ ദൃഡതയ്ക്കും പുതിയ സൗഹാര്‍ദ്ദങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഉല്ലാസയാത്രകളിലൂടെ സാധിക്കുമെന്നും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു തരുന്ന 'പൊല്‍സ്-2018' എന്ന പൊല്‍സ് യാത്ര യാത്രികര്‍ക്ക് നവോന്മേഷം നല്‍കുന്നതോടൊപ്പം മനസ്സിന്റെ പിരിമുറുക്കങ്ങള്‍ക്ക് അയവു വരുത്തുമെന്നും ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ആസ്ഥാനത്ത് നിന്നും ഫുജൈറയിലെ ഖോര്‍ഫുക്കാന്‍ തീരത്തേക്ക് പുറപ്പെട്ട വിനോദ-വിജ്ഞാന യാത്രയായ 'പൊല്‍സ്-2018' ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി എന്ന പ്രസ്ഥാനത്തിലൂടെ പരിചയപ്പെട്ട യു. എ.ഇയുടെ വിവിധ സ്ഥലങ്ങളില്‍ പ്രവാസികളായ കാസര്‍കോട് നിവാസികളാണ് വിനോദയാത്രയില്‍ അണിചേര്‍ന്നത്.
അല്‍ബറഹ കെ.എം.സി.സി പരിസരത്ത് യാത്രയുടെ അമീര്‍ റാഫി പള്ളിപ്പുറത്തിന് കെ.എം.സി.സി ലീഡര്‍ ഹംസ തൊട്ടി ഫഌഗ് കൈമാറി. അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, റാഫി പള്ളിപ്പുറം പ്രസംഗിച്ചു. ഹനീഫ ടി.ആര്‍, ഇസ്മയില്‍ നാലാംവാതുക്കല്‍, അസീസ് കമാലിയ, സി.എ ബഷീര്‍ പള്ളിക്കര, മുഹമ്മദ് ചെമ്പരിക്ക, ഉപ്പി കല്ലങ്കൈ, ഇല്യാസ് കട്ടക്കാല്‍, ഷബീര്‍ കീഴൂര്‍, സിദ്ദീഖ് അഡൂര്‍, ഹക്കീര്‍ ചെരുമ്പ നേതൃത്വം നല്‍കി.
ബുര്‍ദ്ദാലാപനം, മാപ്പിളപ്പാട്ട്, പ്രാസ്ഥാനിക ഗാനം, അന്താക്ഷരി, ക്വിസ് മത്സരം തുടങ്ങിയവയും ഖോര്‍ഫുക്കാന്‍ തീരത്ത് പന്ത് കളി, ഗോരി, വടംവലി, ചാക്ക് റൈസ്, ബലൂണ്‍റൈസ്, ഫുഡ്‌ബോള്‍, ഭാവാഭിനയം തുടങ്ങിയ വിനോദ വിജ്ഞാന പരിപാടികള്‍ സംഘടിപ്പിച്ചു. ബഷീര്‍ പെരുമ്പള, മുഹമ്മദ് പള്ളിക്കര, മുനീര്‍ പള്ളിപ്പുറം, നിസാം ചൗക്കി, ഹനീഫ് കട്ടക്കാല്‍, നൗഫല്‍ ചേരൂര്‍, ഖലീല്‍ ചൗക്കി, ഹസീബ് മടം, അഷറഫ് അതിഞ്ഞാല്‍, റൗഫ് അഡൂര്‍, ഉമര്‍ അബ്ദുല്ല ചേരൂര്‍, റാഫി ചെരുമ്പ, മാസ്റ്റര്‍ സഅദ് ബഷീര്‍, മാസ്റ്റര്‍ ഷാദ് കന്യപ്പാടി തുടങ്ങിയവര്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.Recent News
  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു