updated on:2018-03-24 07:13 PM
യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍ 3: യുണൈറ്റഡ് സി.കെ ചാമ്പ്യന്മാര്‍

www.utharadesam.com 2018-03-24 07:13 PM,
ദുബായ്: യു.എ.ഇ അമാസ്‌ക് ദുബായിലെ അബുഹൈല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്-3യില്‍ യുണൈറ്റട് സി.കെ ചാമ്പ്യന്മാരായി. ഫൈനലില്‍ റിലയന്‍സ് എഫ്.സിയെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് സി.കെ ചാമ്പ്യന്മാരായത്. അമാസ്‌ക് സന്തോഷ്‌നഗറിന്റെ ദുബായ് ഘടകമായ യു.എ.ഇ അമാസ്‌ക് ഇത് മൂന്നാം തവണയാണ് ദുബായില്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. ഷാഫി റിലയന്‍സിന്റെ അധ്യക്ഷതയില്‍ കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാവ് മുനീര്‍ പി.ചെര്‍ക്കള, സ്‌കാനിയ ബെദിര, ഷാനവാസ് കൊച്ചി, റഹ്മാന്‍ ബേക്കറി, ഹനീഫ സി.കെ, ഹസൈനാര്‍ സംസാരിച്ചു. ടീം അമാസ്‌ക് ചെയര്‍മാന്‍ ഷാഫിക്ക് ഹസൈനാര്‍ തോട്ടും ഭാഗം ഉപഹാരം സമര്‍പ്പിച്ചു. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് റിലയന്‍സ് എഫ്.സി.യുടെ മുജ്തബയും മികച്ച ഗോളിക്കുള്ള ട്രോഫി യുണൈറ്റട് സി.കെ.യുടെ മഷ്ഹൂദും നേടി. ഫൈനലിലെ മികച്ച കളിക്കാരനായി യുണൈറ്റഡ് സി .കെ.യുടെ ഹനീഫയെ തിരഞ്ഞെടുത്തു. അമാസ്‌ക് ഭാരവാഹികള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ കൈമാറി. യു.എ.ഇ അമാസ്‌ക് ഉപദേശക സമതി ചെയര്‍മാന്‍ ഉമ്മര്‍ പാണലം സ്വാഗതവും യു.എ.ഇ അമാസ്‌ക് ചെയര്‍മാന്‍ മുനീര്‍ എസ്.ഇ.എസ് നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു