updated on:2018-03-28 03:06 PM
യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനം ചരിത്ര വിജയമാക്കും: ജിദ്ദ കെ.എം.സി.സി

www.utharadesam.com 2018-03-28 03:06 PM,
ജിദ്ദ: മെയ് 2, 3, 4 തീയതികളില്‍ ചെര്‍ക്കളയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേനം ചരിത്ര വിജയമാക്കുന്നതിന് രംഗത്തിറങ്ങാന്‍ ജിദ്ദ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് നേതൃതല യോഗം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ രാഷ്ട്രീയം ശക്തിയാര്‍ജ്ജിച്ച് മതേതര ചേരിയെ ശക്തിപ്പെടുത്തേണ്ടുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോവുന്നതെന്നും ഓരോ പ്രദേശങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നേതൃത്വ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അഭിപ്രായപ്പെട്ടു.
ജിദ്ദ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് കാദര്‍ കെ. ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ജനറല്‍ സെക്രട്ടറി ഹിറ്റാച്ചി അബ്ദുള്ള, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, ജലീല്‍ ചെര്‍ക്കള, മസൂദ് തളങ്കര, മൊയ്തു ബേര്‍ക്ക, അഷറഫ് കല്ലക്കട്ട, കാദര്‍ അസീസിയ, ഹിജു ബേര്‍ക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രടറി കെ.എം. ഇര്‍ഷാദ് സ്വാഗതവും ഗഫൂര്‍ ബെദിര നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു