updated on:2018-03-28 03:32 PM
നാസ്‌ക യു.എ.ഇ. ചാപ്റ്റര്‍ കുടുംബ സംഗമം നടത്തി

www.utharadesam.com 2018-03-28 03:32 PM,
ദുബായ്: കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നെഹ്‌റു കോളേജ് അലുംനി യു.എ.ഇ ചാപ്റ്റര്‍ ദുബായില്‍ സംഘടിപ്പിച്ച നാസ്‌ക കുടുംബ സംഗമം നടത്തി. രാഘവന്‍ കുളങ്ങര, നന്ദകുമാര്‍ കോറോത്ത്, കെ. ഇ.എ. ബക്കര്‍, സി.കെ. റഹ്മത്തുള്ള, പ്രശസ്ത സിനിമ സംവിധായകന്‍ ശ്രീജിത്ത് പാലേരി, അഡ്വ. രവീന്ദ്രന്‍ വാഴവളപ്പില്‍ തുടങ്ങിയവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ചാപ്റ്റര്‍ പ്രസിഡണ്ട് പ്രവീണ്‍ കമലാക്ഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമീര്‍ കല്ലട്ര സ്വാഗതം പറഞ്ഞു. മനോജ് മടിക്കൈ നന്ദി പറഞ്ഞു. സീനിയര്‍ മെമ്പര്‍ ഗംഗാധരന്‍, രാഘവന്‍ കുളങ്ങര എന്നിവര്‍ സുവര്‍ണ്ണ ജൂബിലീ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജെന്നി ജോസഫ്, സി. മുനീര്‍, മുരളി രാമന്‍, എ.വി. ചന്ദ്രന്‍, സുരേഷ് പുറവന്‍കര, മുരളി രാമന്‍, അഭിലാഷ് അചുതന്‍, അബ്ദുള്ളകുഞ്ഞി, ശംസു അമ്പലത്തറ പ്രസംഗിച്ചു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്