like this site? Tell a friend |
updated on:2018-03-31 06:16 PM
അന്തരിച്ച കുവൈത്ത് മുന്‍ മന്ത്രി ശൈഖ് ഹാഷിം സഅദിയ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തി
![]() www.utharadesam.com 2018-03-31 06:16 PM, കുവൈത്ത്: ഇന്ന് പുലര്‍ച്ചെ അന്തരിച്ച കുവൈത്ത് മുന്‍ മന്ത്രിയും പ്രമുഖ പണ്ഡിതനുമായ സയ്യിദ് യൂസുഫ് ഹാഷിം രിഫാഇ കുവൈത്ത് (92) കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തി. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. വൈകിട്ട് നാലുമണിയോടെ ഖബറടക്കം നടക്കും. കുവൈത്ത് രാജകുടുംബാംഗവും ദീര്‍ഘകാലം കുവൈത്ത് മന്ത്രിയുമായിരുന്ന അദ്ദേഹം കേരളവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. ജാമിഅ സഅദിയ്യ അറബിയ്യ, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ അടക്കമുള്ള സ്ഥാപനങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സഅദിയ്യയുടെ പ്രഥമ മസ്ജിദിന് ശിലാസ്ഥാപനം നടത്തിയത് ശൈഖ് ഹാഷിം കുവൈത്തായിരുന്നു. കേരളത്തിലെ പണ്ഡിതന്മാരുമായി ഇടപഴകിയ അദ്ദേഹം തന്റെ വീട്ടില്‍ നടക്കുന്ന മജ്ലിസിലേക്ക് കേരള പണ്ഡിതരെ പ്രത്യേകം ക്ഷണിക്കുമായിരുന്നു. ശൈഖ് ഹാഷിം കുവൈത്തിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ഥന നടത്താന്‍ അഭ്യര്‍ത്ഥിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |