updated on:2018-04-18 03:40 PM
റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

www.utharadesam.com 2018-04-18 03:40 PM,
ജിദ്ദ: ജിദ്ദ-കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി. നല്‍കി വരുന്ന റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ തായലങ്ങാടിക്ക് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, കോളമിസ്റ്റ്, കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെ സേവനം കൂടി പരിഗണിച്ചാണ് റഹ്മാന്‍ തായലങ്ങാടിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. സി.എച്ചിന്റെ സഞ്ചാര സാഹിത്യലോകം, പത്രക്കാര്‍ക്കെന്താ കൊമ്പുണ്ടോ, വാക്കിന്റെ വടക്കന്‍ വഴികള്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., സി.പി. സൈതലവി, രായിന്‍കുട്ടി നീറാട്, സി.കെ. ഷാക്കിര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. സി.കെ. ഷാക്കിര്‍, നാസര്‍ ഒളവട്ടൂര്‍, അബ്ദുല്‍ റഹ്മാന്‍ അയക്കോടന്‍, എം.കെ. നൗഷാദ്, പി.വി. ഹസന്‍ സിദ്ദീഖ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ