updated on:2018-04-21 03:49 PM
കത്‌വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തെയാകെ അപമാനിച്ചു- സൗദി ഐ.എം.സി.സി

www.utharadesam.com 2018-04-21 03:49 PM,
റിയാദ്: ജമ്മുകാശ്മീരിലെ കത്‌വയിലെയും ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെയും ദാരുണ സംഭവങ്ങള്‍ രാജ്യത്തെയാകെ അപമാനിതയാക്കിയെന്ന് ഐ.എം.സി.സി. സൗദി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
കത്‌വയിലെ മുസ്‌ലിം നാടോടി വിഭാഗമായ ബക്കര്‍വാല്‍ സമുദായത്തെ രാസന ഗ്രാമത്തില്‍നിന്ന് ആട്ടിയോടിക്കാനുള്ള അജണ്ട നടപ്പാക്കുന്നതിനായി എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി ഒരാഴ്ചയോളം തടവിലിട്ട് പീഢിപ്പിച്ച ശേഷം നിര്‍ദയം കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികള്‍ക്കും ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉന്നാവോയിലെ പീഡനത്തിന് നേതൃത്വം നല്കിയതുതന്നെ ഒരു എം.എല്‍.എയാണെന്നത് അത്യന്തം ഭീതിതമായ സാഹചര്യമാണെന്നും ഐ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ഹനീഫ് അറബി എന്നിവര്‍ അഭിപ്രായപ്പെട്ടു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം