updated on:2018-04-29 03:27 PM
കെ.എം.സി.സി 'പൊല്‍സോട് പൊല്‍സ്' സംഘടിപ്പിച്ചു

www.utharadesam.com 2018-04-29 03:27 PM,
ദുബായ്: കാസര്‍കോടന്‍ മംഗലപ്പന്തല്‍ അതേപടി ദൃശ്യാവിഷ്‌ക്കരിച്ച് ദുബായ് കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ദുബായിലെ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'പൊ ല്‍സോട് പൊല്‍സ്' ശ്രദ്ധേയമായി. ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കെ.എം.സി.സി പരിപാടി സംഘടിപ്പിച്ചു. ഇബ്രാഹിം ഐ.പി.എം അധ്യക്ഷത വഹിച്ചു. അസീസ് കമാലിയ സ്വാഗതം പറഞ്ഞു. ഹസൈനാര്‍ എടച്ചാക്കൈ സംഗമം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എല്‍.എ. പി.ബി അബ്ദുറസാഖ് (റദ്ദുച്ച ) മുഖ്യാതിഥിയായിരുന്നു.
മുനീര്‍ പി. ചെര്‍ക്കള പ്രമേയ പ്രഭാഷണം നടത്തി. ഹസൈനാര്‍ ഹാജി തോട്ടുംഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, ജില്ലാ നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ടി.ആര്‍ ഹനീഫ് മേല്‍പറമ്പ്, ഇസ്മയില്‍ നാലാംവാതുക്കല്‍, സി.എച്ച് നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷെരീഫ് പൈക്ക, മണ്ഡലം നേതാക്കളായ സലാം കന്യപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍, ഇ.ബി അഹമ്മദ്, സലീം ചേരങ്കൈ, കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, റസാഖ് ചെറൂണി, ഫൈസല്‍ മുഅ്‌സിന്‍, അബ്ബാസ് കളനാട്, ഷബീര്‍ കീഴൂര്‍, ഷംസീര്‍ അഡൂര്‍, ജി.എസ് ഇബ്രാഹിം, മൊയ്തീന്‍ ആദൂര്‍, ഹഷ്‌കര്‍ ചൂരി, ജസീം അല്ലാമ, സിദ്ദീഖ് അഡൂര്‍, റഹീം താജ്, സുബൈര്‍ മൊഗ്രാല്‍, ബഷീര്‍ പള്ളിക്കര, ഹാഷിം വെസ്റ്റ് ഉദുമ, മുനീര്‍ ബീജന്തടുക്ക, മുനീര്‍ പള്ളിപ്പുറം, നൗഫല്‍ മാങ്ങാടന്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഹനീഫ് കട്ടക്കാല്‍, മുഹമ്മദ് ദുബായ് സംസാരിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുടുംബിനികളടക്കമുള്ള അഞ്ഞൂറോളം പേരും പൊല്‍സോട് പൊല്‍സില്‍ കണ്ണികളായി. ഷൂട്ടൗട്ട് മത്സരം, ചാക്ക് റൈസ് എന്നീ മത്സരങ്ങളും കുടുംബിനികളും കുട്ടികളും മത്സരിച്ച ലമണ്‍ സ്പൂണ്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമേ പുതിയാപ്ലയെ കൊണ്ടു പോകല്‍ മത്സരവും നടന്നു. എട്ടു ടീമുകള്‍ മത്സരിച്ച പുതിയാപ്ലയെ കൊണ്ടു പോകല്‍ മത്സരത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടീം ഒന്നാം സ്ഥാനം നേടി. ഗ്രീന്‍ ഹൗസ് 204 ആണ് റണ്ണറപ്പ്. സത്താര്‍ നാരംപാടി, നൗഫല്‍ ചേരൂര്‍, ഷബീര്‍, കീഴൂര്‍, നൂറുദ്ദീന്‍ ആറാട്ടുകടവ്, ജസീര്‍ ചെര്‍ക്കള, സിദ്ദീഖ് കനിയടുക്കം, നാസര്‍ മല്ലം, റഫീഖ് എതിര്‍ത്തോട്, ഖാദര്‍ പൈക്ക, മുഷ്താഖ് ചെര്‍ക്കള, ആബിദ് പൈക്ക നേതൃത്വം നല്‍കി.Recent News
  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി