updated on:2018-05-02 08:49 PM
ഗ്രീന്‍ വോയ്‌സ് അബുദാബി മാധ്യമ പുരസ്‌കാരം കെ.എം. അബ്ബാസിന്

www.utharadesam.com 2018-05-02 08:49 PM,
അബുദാബി: ഗ്രീന്‍ വോയിസ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മാധ്യമശ്രീ അവാര്‍ഡ് ഏഷ്യാനെറ്റിലെ വിനു വി. ജോണിനും കര്‍മ്മശ്രീ അവാര്‍ഡ് ഹൈടെക്ക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ പി.കെ. ആയിഷമൊയ്തുവിനും സമ്മാനിക്കും. യു.എ യില്‍ നിന്ന് കെ.എം. അബ്ബാസ് (പ്രിന്റ് മീഡിയ മലയാളം സിറാജ് ദിനപത്രം ), എല്‍വിസ് ചുമ്മാര്‍ (ടെലിവിഷന്‍), സജില ശശീന്ദ്രന്‍ (പ്രിന്റ് മീഡിയ ഇംഗ്ലീഷ്), റോയ് റാഫേല്‍ (റേഡിയോ ), ലക്ഷ്മി മേനോന്‍ (സോഷ്യല്‍ മീഡിയ) എന്നിവര്‍ക്കുള്ള മീഡിയ അവാര്‍ഡും സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡ് കാളിയാടന്‍ അസീസിനും നാളെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പരിപാടിയില്‍ സമ്മാനിക്കും. പതിമൂന്ന് വര്‍ഷത്തിലേറെയായി സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രീന്‍ വോയ്‌സ് യു.എ.ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. സമൂഹത്തിലെ വിവിധ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികള്‍ക്കാണ് ഇതിനകം അവാര്‍ഡുകള്‍ നല്‍കിയത്. ജാതി മത പരിഗണന കൂടാതെ സമൂഹത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെ പൊതുജന സമക്ഷം അംഗീകരിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഗ്രീന്‍ വോയ്‌സ് വിവിധ മേഖലയില്‍ തിളങ്ങുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് വിതരണത്തില്‍ വൈ.സുധീര്‍ കുമാര്‍ ഷെട്ടി, ഡോ.ഷബീര്‍ നെല്ലിക്കോട്, വി.നന്ദ കുമാര്‍, കെ.എം. ഗഫൂര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും.



Recent News
  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

  ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

  'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

  രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

  രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം: പ്രചാരണ പരിപാടികളുമായി കെ.എം.സി.സി.

  'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

  ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

  യാത്രയയപ്പ്

  എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

  യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

  സ്വീകരണം നല്‍കി