updated on:2018-05-03 08:02 PM
എം.എല്‍.എയുമായി വികസന സംവാദം സംഘടിപ്പിച്ചു

www.utharadesam.com 2018-05-03 08:02 PM,
ജിദ്ദ: കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ഉംറ നിര്‍വ്വഹിക്കാനായി എത്തിയ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുമായി കാസര്‍കോടിന്റെ വികസന കാര്യങ്ങളെ കുറിച്ചുള്ള സംവാദം സംഘടിപ്പിച്ചു. കാസര്‍കോടിന്റെ വികസനത്തിന് ജനങ്ങളില്‍ നിന്നും ജന പ്രതിനിധികളില്‍ നിന്നും ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ രംഗം, വിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക രംഗം, കുടിവെള്ളം, റോഡുകള്‍ എന്നിങ്ങനെ തരം തിരിച്ചുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എം.എല്‍.എക്ക് അന്‍വര്‍ ചേരങ്കൈയും ഹസന്‍ ബത്തേരിയും ചേര്‍ന്ന് നല്‍കി. ഖലീല്‍ ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. ഖാദര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, റഹീം പള്ളിക്കര, സുബൈര്‍ നായന്മാര്‍മൂല, ഷുക്കൂര്‍ അതിഞ്ഞാല്‍, ബഷീര്‍ ബായാര്‍, അബ്ദുല്ല ചന്തേര, ജലീല്‍ ചെര്‍ക്കള, നസീര്‍ പെരുമ്പള, യാസീന്‍ ചിത്താരി, മസൂദ് തളങ്കര, നംഷീദ് എടനീര്‍, മുഹമ്മദലി ഹൊസങ്കടി, അഷ്‌റഫ് പള്ളം സംബന്ധിച്ചു. കെ.എം ഇര്‍ഷാദ് ചര്‍ച്ച നിയന്ത്രിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ