updated on:2018-05-16 08:45 PM
'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

www.utharadesam.com 2018-05-16 08:45 PM,
അബുദാബി : രോഗം മൂലം കഷ്ടത അനുഭവിക്കുന്ന അഞ്ചു ഉസ്താദുമാര്‍ക്കു മണ്ഡലാടിസ്ഥാനത്തില്‍ ധന സഹായം നല്‍കാന്‍ കെ.എം.സി.സി ജില്ലാ, മണ്ഡലം ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നും അവശത അനുഭവിക്കുന്ന പാവപ്പെട്ട ഉസ്താദുമാരെ കണ്ടെത്തി റമദാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സഹായമെത്തിക്കുക.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എം. നാസ്സര്‍ കാഞ്ഞങ്ങാടിനെയും വിപുലമായി പത്താം വാര്‍ഷികം ആഘോഷിച്ച മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യെയും യോഗം അഭിനന്ദിച്ചു.
പ്രസിഡണ്ട് പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി പരപ്പ, അസീസ് പെര്‍മുദെ, അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, സെഡ് എ. മൊഗ്രാല്‍, ശിഹാബ് തങ്ങള്‍ മേല്‍പറമ്പ, കെ.കെ.സുബൈര്‍ വാടകരമുക്ക്, അഷ്‌റഫ് ഒളവറ, മൊയ്തീന്‍ ബല്ലാ കടപ്പുറം സംസാരിച്ചു. സുലൈമാന്‍ കാനക്കോട്, ഷാഫി സിയാറത്തുങ്കര, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, അഷ്‌റഫ് കീഴുര്‍, പി.കെ. അഷ്‌റഫ്, സലാം ആലൂര്‍, സുല്‍ഫി ഷേണി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ സ്വാഗതവും സെക്രട്ടറി അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു