updated on:2018-05-26 01:47 PM
കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

www.utharadesam.com 2018-05-26 01:47 PM,
ദുബായ്: സ്വന്തം താല്‍പര്യങ്ങള്‍ നോക്കാതെ പൊതു സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരായിരിക്കണം പൊതു പ്രവര്‍ത്തകരെന്നും അവര്‍ നാടിന്റെ പൊതുസ്വത്താണെന്നും മനുഷ്യനന്മ മുന്‍ നിര്‍ത്തിയുള്ള സാമൂഹിക പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും യു.എ.ഇ കെ.എം. സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ യഹ്‌യ തളങ്കര പറഞ്ഞു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദുബായ് വെസ്റ്റ് ബെസ്റ്റേണ്‍ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹിദായ-2018 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതം പറഞ്ഞു.
പ്രഭാഷകന്‍ ഇബ്രാഹിം ഖലീല്‍ ഹുദവി, യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര് ഹാജി, ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുര്‍ച്ചാണ്ടി, ദുബായ് കെ.എം.സി.സി ഉപാധ്യക്ഷന്മാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ അഡ്വ. സാജിദ്, ഖാദര്‍ അരിപ്പാമ്പ്ര, മുന്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തോട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, മുസ്ലിം യൂത്ത് ലീഗ് ദേശിയ സമിതി അംഗം റഫീഖ് കേളോട്ട്, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി റൗഫ് ബാവിക്കര, അന്‍വര്‍ ഹുദവി, ഫൈസല്‍ റഹ്മാനി ബായാര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, ഹനീഫ് ടി. ആര്‍, റഷീദ് ഹാജി കല്ലിങ്ങായി, മണ്ഡലം നേതാക്കളായ ഇ.ബി അഹമദ്, അസീസ് കമാലിയ, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക പങ്കെടുത്തു.
ഹനീഫ് കുമ്പഡാജെ ഖിറാഅത്തും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.Recent News
  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി