updated on:2018-06-02 08:18 PM
കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

www.utharadesam.com 2018-06-02 08:18 PM,
ദുബായ്: ദുബായ് കെ.എം.സി.സി അല്‍ ബറഹ കെ.എം.സി.സി ആസ്ഥാനത്ത് ആയിരങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ സമാനതകളില്ലാത്ത പുണ്യകര്‍മ്മമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. ഇഫ്താര്‍ ടെന്റില്‍ നടന്ന സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കരയും വിശിഷ്ടാതിഥിയായിരുന്നു. ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ഹഫ്താബ് ഹുദവി ഉപദേശ പ്രസംഗം നടത്തി. എ.സി ഇസ്മായില്‍ , ഹസൈനാര്‍ തോട്ടുംഭാഗം, മുസ്തഫ തിരൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, അബ്ദുല്ല ആറങ്ങാടി, മുനീര്‍ പി. ചെര്‍ക്കളം, ഹനീഫ ടി.ആര്‍, സി.എച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍ സംബന്ധിച്ചു.



Recent News
  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി