updated on:2018-06-03 05:58 PM
കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

www.utharadesam.com 2018-06-03 05:58 PM,
ദോഹ: കൊടുംചൂടിലും സമയദൈര്‍ഘ്യത്തിലും ഖത്തറിലെ വ്രതാനുഷ്ടാനത്തിന് കാഠിന്യമേറുന്നു. 46 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം ഖത്തറില്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അധികമാരും പുറത്തിറങ്ങുന്നില്ല. ഇത്തവണ നോമ്പിന്റെ ദൈര്‍ഘ്യം ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.
സുബഹി ബാങ്ക് പുലര്‍ച്ചെ 3.14നും മഗ്‌രിബ് 6.24നും ആയതിനാല്‍ ഖത്തറിലെ വ്രതാനുഷ്ടാത്തിന്റെ ദൈര്‍ഘ്യം 15 മണിക്കൂറിലേറെയാണ്. കൊടിയ ചൂടും നീണ്ട സമയദൈര്‍ഘ്യവും വ്രതാനുഷ്ഠാനത്തിന് കാഠിന്യം ഏറ്റുമ്പോഴും അല്ലാഹുവിന്റെ പ്രീതിക്കായി വളരെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ ഇവിടെ നോമ്പ് അനുഷ്ടിക്കുന്നത്.
ഇത്തവണ പെരുന്നാളിന് ഖത്തറിലെ സ്‌കൂളുകള്‍ക്ക് ദീര്‍ഘനാള്‍ അവധിയില്ല. ഇതുകൊണ്ട് തന്നെ കുടുംബസമേതം താമസിക്കുന്നവര്‍ക്ക് നാട്ടില്‍ വരാന്‍ പ്രയാസമാകും. മുന്‍വര്‍ഷങ്ങളില്‍ പെരുന്നാളിനോടനുബന്ധിച്ച് ഏതാനും ദിവസങ്ങള്‍ ഖത്തറിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ പതിവ് അവധിക്കാലത്താണ് റമദാന്‍ വന്നത് എന്നതിനാല്‍ ജുലായ് ആദ്യവാരത്തില്‍ മാത്രമേ അവധി നല്‍കുകയുള്ളുവെന്ന് വിവിധ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഖത്തറിനെതിരെ ഏതാനും അയല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ജൂണ്‍ അഞ്ചിന് ഒരു വര്‍ഷം തികയുകയാണ്. ഉപരോധത്തിന്റെ ആദ്യനാളുകളില്‍ ഖത്തറില്‍ വലിയ വിഷമതകള്‍ നേരിട്ടിരുന്നുവെങ്കിലും സ്വയംപര്യാപ്തത നേടി അവയെയെല്ലാം മറികടന്നിരിക്കുകയാണ് രാജ്യം ഇപ്പോള്‍. ഭക്ഷണസാധനങ്ങളടക്കം യഥേഷ്ടം ലഭ്യമാകുന്നുണ്ട്. എങ്കിലും റമദാനില്‍ ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് പോകാന്‍ കഴിയാത്തതിന്റെ സങ്കടം വിശ്വാസികള്‍ക്കുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലൊന്ന് സൗദി അറേബ്യയാണ്. ഖത്തറിലെ സൗദിയുടെ എംബസികളെല്ലാം അടച്ചിട്ടതിനാല്‍ വിസ ലഭ്യമാക്കാന്‍ സാധിക്കാത്തതാണ് ഉംറ നിര്‍വ്വഹണത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ദോഹയിലെ ഗ്രേറ്റ് വാള്‍ ട്രാവല്‍ ഉടമയും ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ടുമായ എം. ലുക്മാനുല്‍ ഹക്കീം പറഞ്ഞു.
പലരും നാട്ടില്‍ ചെന്ന് അവിടെ നിന്നാണ് ഉംറ നിര്‍വ്വഹിക്കാനായി പോകുന്നത്.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

  പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍