updated on:2018-06-08 07:28 PM
ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

www.utharadesam.com 2018-06-08 07:28 PM,
ദുബായ്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഹുദവികളുടെ സംഘടനയായ ഹാദിയ നടത്തുന്ന സിപറ്റിന്റെ അംഗീകാരത്തോടെയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ബേസിക് ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് (സി.ബി.ഐ.എസ്.) എന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷനും കണ്ണിയത്ത് അക്കാദമി, എം.ഐ.സി, സി.എം.ഡബ്ല്യു.സി തുടങ്ങിയ സംഘടനകളിലെ ഭാരവാഹിയും കൂടിയായ അസീസ് കമാലിയ, കണ്ണിയത്ത് അക്കാദമി ജനഃസെക്രട്ടറിയും കെ.എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറിയുമായ മുനീഫ് ബദിയടുക്ക, ജി.എസ്.ഇബ്രാഹിം ചന്ദ്രന്‍പാറ, മുഹമ്മദ് ഹനീഫ തെക്കേക്കര, സിദ്ദീഖ് സി.എം.സി, ജംഷീദ് അടുക്കം, നൗഷാദ് ചേരൂര്‍ എന്നീ പ്രവര്‍ത്തകരെ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
ഹാദിയ യു.എ.ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ വെച്ച് ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ നദ്‌വിയുടെ കയ്യില്‍ നിന്നാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് കൈപറ്റിയത്.
കേരളത്തിലെ പല ജില്ലകളില്‍ നിന്നായ് 33 പേരാണ് കെ.എം.സി.സി അല്‍ബറഹ ക്ലാസ്സ് മുറിയില്‍ വരാന്ത പഠനം പൂര്‍ത്തിയാക്കിയത്.
അതില്‍ കാസര്‍കോട് ജില്ലയിലെ ഏഴുപേരും മുഴുവന്‍സമയ പ്രസ്ഥാന പ്രവര്‍ത്തകരാണെന്നത് കെ.എം.സി.സിക്കും അഭിമാനമാണെന്ന് മണ്ഡലം പ്രസിഡണ്ട് സലാം കന്യാപാടി, ആക്ടിംഗ് ജനഃസെക്രട്ടറി സിദ്ദീഖ് ചൗക്കി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

  പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍