updated on:2018-11-17 08:06 PM
മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

www.utharadesam.com 2018-11-17 08:06 PM,
ദമാം: രേഖകളിലെ പിശക്മൂലം മൂന്ന് വര്‍ഷത്തോളമായി സൗദിയിലെ ഖതീഫ് സെന്റര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാസര്‍കോട് കന്യപ്പാടി സ്വദേശിയുടെ മൃതദേഹം ഇന്നലെ ദമാം ഖബര്‍ സ്ഥാനില്‍ മറവുചെയ്തു.
നീര്‍ച്ചാല്‍ കന്യപ്പാടി വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഹസൈനാറി(57)ന്റെ മയ്യത്താണ് മൂന്ന് വര്‍ഷം നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം മറവു ചെയ്തതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം അറിയിച്ചു.
ഹസൈനാറിന്റെ പാസ്‌പോര്‍ട്ടിലും ഇഖാമയിലും മറ്റു രേഖകളിലും വിലാസത്തിലുണ്ടായ പിശക് മൂലമാണ് മൃതദേഹം മറവുചെയ്യാന്‍ കഴിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടിവന്നത്.
കോയമൂച്ചി, കടവന്‍ പയിക്കാട്ട്, പുവാട്ട് പറമ്പ, പറപ്പൂര്‍, കോഴിക്കോട് എന്നാണ് പാസ്‌പോര്‍ട്ടിലുണ്ടായിരുന്നത്. അന്വേഷണത്തില്‍ ഇങ്ങനെയൊരു വിലാസം വ്യാജമാണെന്ന് കണ്ടെത്തിയതോടെ മൃതദേഹത്തിന്റെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഇത്രയും കാലം.
കോബാറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവന്ന ഇയാള്‍ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ നാലിനാണ് കോബാര്‍ അല്‍ ഫഹ്‌രി ആസ്പത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. മരിച്ചത് ഇന്ത്യാക്കാരനായതിനാല്‍ മൃതദേഹം മറവു ചെയ്യാന്‍ സാമൂഹ്യപ്രവര്‍ത്തകനായ നാസ് വക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കോയമൂച്ചി എന്ന പേര് വ്യാജമാണെന്ന് വ്യക്തമായെങ്കിലും മരിച്ചയാള്‍ എവിടത്തുകാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പല തവണ വാര്‍ത്ത നല്‍കിയെങ്കിലും ആരും എത്തിയില്ല. ഒടുവില്‍ കഴിഞ്ഞ ജൂലായിയില്‍ സൗദിയിലേയും നാട്ടിലേയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്തവന്നതോടെ വിവരം ശ്രദ്ധയില്‍ പെട്ട സഹോദരന്‍ കന്യപ്പാടിയിലെ സീസണ്‍ അബൂബക്കറാണ് കോയമുച്ചി എന്ന പേരിലുള്ള മൃതദേഹം തന്റെ സഹോദരന്‍ ഹസൈനാര്‍ കുഞ്ഞിന്റെതാണെന്ന് നാസ് വക്കത്തെ അറിയിച്ചത്. ഹസൈനാര്‍ അവിവാഹിതനാണ്.Recent News
  ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി: സത്താര്‍ ആലമ്പാടി ട്രഷറര്‍

  'പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം'

  ദശവാര്‍ഷികം സംഘടിപ്പിച്ചു

  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍