updated on:2018-12-14 03:45 PM
ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

www.utharadesam.com 2018-12-14 03:45 PM,
ദുബായ്: ചെര്‍ക്കളം അബ്ദുല്ല സ്മരണാര്‍ത്ഥം ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കെ.എം.സി.സി. സോക്കര്‍ ലീഗിന്റെ വിജയകരമായ നടത്തിപ്പിന് അമ്പതംഗ സംഘാടക സമിതി രൂപീകരിച്ചു. 2019 ജനുവരി അവസാന വാരം ദുബായ് ഖിസൈസില്‍ നടക്കുന്ന പരിപാടിയില്‍ വിനോദ, വിജ്ഞാന, പാചക മത്സര പരിപാടികളുമായി കുടുംബ സംഗമവും ഉണ്ടായിരിക്കും.
ഇതിന്റെ ആദ്യഘട്ടം പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍ കെയര്‍ സ്‌കൂളില്‍ കുഴല്‍ കിണര്‍ നിര്‍മിച്ച് നല്‍കും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി. കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രഹിം എളേറ്റില്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപാടി, ഹനീഫ് ടി.ആര്‍, റാഫി പള്ളിപ്പുറം, കെ.പി അബ്ബാസ് കളനാട് പ്രസംഗിച്ചു. ഷബീര്‍ കിഴൂര്‍ സ്വാഗതവും സി.എ ബഷീര്‍ പള്ളിക്കര നന്ദിയും പറഞ്ഞു. ഡോ. പി.എ ഇബ്രാഹിം ഹാജി, എം.എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ ടി.ആര്‍, ഇഖ്ബാല്‍ ഹത്ത്ബൂര്‍, അമീര്‍ കല്ലട്ര (രക്ഷാധികാരി), ഹാരിസ് പള്ളിപ്പുഴ (ചെയര്‍.), റൗഫ് കെ.ജി.എന്‍ (ജന. കണ്‍.), റാഫി പള്ളിപ്പുറം (വര്‍ക്കിങ് ചെയര്‍.), അസ്‌ലം കോട്ടപ്പാറ, നൗഫല്‍ കൂവത്തൊട്ടി, റാഫി ചെരുമ്പ, റൗഫ് അടൂര്‍, മനാഫ് മഠം (വൈസ് ചെയര്‍.), സിദ്ദിഖ് അടൂര്‍, ഹനീഫ് കട്ടക്കാല്‍, കെ.സി ശരീഫ്, ഫഹദ് ഉദുമ (കണ്‍.).Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു