updated on:2019-01-08 06:10 PM
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം: പ്രചാരണ പരിപാടികളുമായി കെ.എം.സി.സി.

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ പ്രചാരണാര്‍ത്ഥം ദുബായ്-കാസര്‍കോട് കെ.എം.സി.സി. സംഘടിപ്പിച്ച അഹ്‌ലന്‍ രാഹുല്‍ ഗാന്ധി സൗഹൃദ കൂട്ടായ്മ ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2019-01-08 06:10 PM,
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം അവിസ്മരണീയമാക്കാന്‍ പ്രവാസ ലോകത്തോടൊപ്പം കെ.എം.സി.സിയും ഒരുങ്ങി.
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 11, 12 തിയതികളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യക്കാരായ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യും. സംഗമം വിജയിപ്പിക്കാന്‍ കെ.എം.സി.സിയുടെ കേന്ദ്ര-സംസ്ഥാന-ജില്ലാ-മണ്ഡലം-പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഹൈടെക് പ്രചരണമുള്‍പ്പടെ വിവിധ പ്രചാരണ പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ ആക്ടിങ്ങ് പ്രസിഡണ്ട് സി.എച്ച്. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹനീഫ് ടി.ആര്‍. മേല്‍പറമ്പ്, വൈസ് പ്രസിഡണ്ടുമാരായ മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, ഇ.ബി. അഹമ്മദ് ചെടേക്കാല്‍, എന്‍.സി. മുഹമ്മദ്, അബ്ദുല്‍റഹ്മാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍ സംബന്ധിച്ചു.
പരിപാടിയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെ.എം.സി.സി. പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ അഹ്‌ലന്‍ രാഹുല്‍ ഗാന്ധി എന്ന നാമത്തില്‍ പൊല്‍സ് പ്രചാരണ യാത്ര സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ദ
ുബായ് കെ.എം.സി.സി. ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട യാത്ര വിവിധ എമിറേറ്റുകളിലൂടെ സഞ്ചരിച്ച് ഫുജൈറയില്‍ സമാപിച്ചു.Recent News
  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

  ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

  'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

  രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

  'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

  ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

  യാത്രയയപ്പ്

  എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

  യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

  സ്വീകരണം നല്‍കി

  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'