updated on:2019-01-10 08:59 PM
രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

www.utharadesam.com 2019-01-10 08:59 PM,
ദുബായ്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തില്‍ മുഖ്യാതിഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
നാളെ വൈകിട്ട് നാല് മുതല്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ദുബായ് കെ. എം.സി.സി ജില്ലാകമ്മിറ്റി ഒരുക്കുന്ന രക്തദാന ക്യാമ്പും ഗൃഹസന്ദര്‍ശന പരിപാടിയും ഇന്ന് നടക്കുമെന്ന് ജില്ലാകമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് സി.എച്ച് നുറുദ്ദീന്‍, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.
ദേരയിലെ ഹയാത്ത് റിജന്‍സിക്ക് മുന്‍വശം മശ്‌രിഖ് ബാങ്കിനടുത്താണ് രക്തദാന ക്യാമ്പ്.
യോഗത്തില്‍ ആക്ടിങ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ട്രഷര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, വൈസ് പ്രസിഡണ്ടുമാരായ മഹമൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, ഇ.ബി. അഹമ്മദ് ചെടേക്കാല്‍, എന്‍.സി. മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍ സംബന്ധിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ