updated on:2019-01-11 07:33 PM
ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

www.utharadesam.com 2019-01-11 07:33 PM,
ദുബായ്: എ.ഐ.സി.സി പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം യു.എ.ഇയില്‍ ആവേശം നിറച്ചു. ഇന്നലെ വൈകിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ രാഹുല്‍ഗാന്ധിയെ അറബ് പ്രമുഖരും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും ചേര്‍ന്ന് വരവേറ്റു. കെ.എം.സി.സി, കോണ്‍ഗ്രസ്, ഇന്‍കാസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം വലിയ ആരവങ്ങളോടെയാണ് രാഹുല്‍ഗാന്ധിയെ സ്വീകരിക്കാനെത്തിയത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നാലിനു നടക്കുന്ന സാംസ്‌കാരികോല്‍സവത്തില്‍ അദ്ദേഹം മുഖ്യാതിഥിയാകും.
നാളെ അബുദാബിയിലെത്തുന്ന രാഹുല്‍ ഗാന്ധി മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്റെ വിരുന്നില്‍ സംബന്ധിക്കും. വൈകിട്ട് അദ്ദേഹം അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌കും സന്ദര്‍ശിക്കും.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ