like this site? Tell a friend |
updated on:2019-01-16 01:50 PM
യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി
![]() www.utharadesam.com 2019-01-16 01:50 PM, ഷാര്‍ജ: ഷാര്‍ജയില്‍ ആരംഭിച്ച യു.എ.ഇ എഫ്.ഡബ്ല്യു.ഡി കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്-2019 ന്റെ ആദ്യ റൗണ്ടില്‍ മൂസ ഷരീഫിന് അനായാസ വിജയം. 2019 വര്‍ഷത്തെ ആദ്യ വിജയമാണിത്. എമിറേറ്റ്സ് മോട്ടോര്‍സ്പോര്‍ട്സ് ഫെഡറേഷനാണ് അഞ്ച് റൗണ്ടുകളടങ്ങുന്ന റാലി യു.എ.ഇയിലെ വിവിധ എമിറേറ്റ്സുകളിലായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളുമായി സംഘടിപ്പിക്കുന്നത്. പതിവ് പോലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ വിജയം. കഴിഞ്ഞ 27 വര്‍ഷമായി ദേശീയ-അന്തര്‍ ദേശീയ റാലികളില്‍ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയില്‍ കുതിപ്പ് തുടരുകയാണ്. ഇതിനകം മത്സരിച്ച റാലികളിളെല്ലാം തിളക്കമാര്‍ന്ന വിജയമാണ് ഷരീഫ് കരസ്ഥമാക്കിയത്. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടുകള്‍ അടക്കം 123 കിലോ മീറ്റര്‍ ഉള്‍കൊള്ളുന്നതായിരുന്നു റാലി. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി സനീം സാനിയായിരുന്നു മൂസാ ഷരീഫിന്റെ കൂട്ടാളി. ഈ സഖ്യം തന്നെയായിരുന്നു യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2018 ലും ജേതാക്കളായത്. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററായ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ് ഫോര്‍ഡ് ഫിയസ്റ്റ കാറുമായാണ് സനീം സാനിയുമൊത്ത് എം.ആര്.എഫ് ടീമിന് വേണ്ടി മത്സരത്തിനിറങ്ങിയത്. രണ്ടാം റൗണ്ട് മത്സരം ഫെബ്രുവരി 1 ന് ഉമ്മുല്‍ ഖുവൈനില്‍ നടക്കും. കാര്‍ റാലി മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫ് ഖത്തര്‍, മലേഷ്യന്‍ റാലികളിലും ജേതാവായിട്ടുണ്ട്. ഇതിനകം മൂസാ ഷരീഫ് ദേശീയ കാര്‍ റാലി കിരീടം ആറ് തവണ സ്വന്തമാക്കിയിട്ടുണ്ട്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |