updated on:2019-01-18 01:23 PM
യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

www.utharadesam.com 2019-01-18 01:23 PM,
ദുബായ്: യു.എ.ഇ കളനാട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള അറേബ്യന്‍ മുറ്റത്ത് 2019 യു.എ.ഇ. കളനാട് മഹല്‍ സംഗമം പ്രഖ്യാപിച്ചു. മാര്‍ച്ച് 29ന് ദുബായിലുള്ള അല്‍ ശബാബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറുക. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള മുഴുവന്‍ കളനാട് മഹല്‍ നിവാസികളും നാട്ടില്‍ നിന്ന് കുടുംബങ്ങളും സംഗമത്തില്‍ ഒത്തു ചേരും. വിവിധയിനം മത്സരങ്ങളും കലാപരിപാടികളും പരസ്പരമുള്ള സ്‌നേഹം പുതുക്കലുമൊക്കെയായി ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള ഹാജി കോഴിത്തിടില്‍ യു.എ.ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേഷ്ട്ടാവ് അഹ്മദ് കുഞ്ഞി മിലിറ്ററിക്ക് നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്തു. ജനറല്‍ ബോഡി കെ.പി അബ്ബാസിന്റെ അധ്യക്ഷതയില്‍ അബ്ദുള്ള ഹാജി കോഴിത്തിടില്‍ ഉദ്ഘാടനം ചെയ്തു. മഹല്‍ സംഗമത്തിന്റെ കരട് റിപ്പോര്‍ട്ട് അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ എ.കെ. സുലൈമാന്‍ അവതരിപ്പിച്ചു. നൗഷാദ് മിഹ്‌റാജ് സ്വാഗതവും അസീസ് മദ്രസ് നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്