updated on:2019-01-22 04:17 PM
ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

www.utharadesam.com 2019-01-22 04:17 PM,
ദുബായ്: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രവാസികളുടെ പങ്ക് നിര്‍ണായകമെന്നും കണ്ണൂര്‍ യൂണിവേഴ്സ്റ്റിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. ദുബായ് കെ.എം.സി.സി അല്‍ബറഹ ആസ്ഥാനമന്ദിരം സന്ദര്‍ശിച്ച് പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗും കെ.എം.സി.സിയും നടപ്പിലാക്കി വരുന്ന ബൈത്തുറഹ്മ, സി.എച്ച്.സെന്റര്‍ തുടങ്ങിയ ജീവകാരുണ്യ പദ്ധതികള്‍ പൊതുസമൂഹത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കെ.എം.സി.സി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ദുബായ് കെ.എം.സി.സി ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കല്‍, ഇ.ബി.അഹമദ് ചെടേക്കാല്‍, അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, അഡ്വ.ഇബ്രാഹിം ഖലീല്‍, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, എ.ജി.എ. റഹ്മാന്‍, പി.ഡി.നൂറുദ്ദിന്‍, ഷെബീര്‍ കീഴൂര്‍, ശിഹാബ് പാണത്തൂര്‍, മന്‍സൂര്‍ മര്‍ത്യാ, സുബൈര്‍ അബ്ദുല്ല, മുനീര്‍ പള്ളിപ്പുറം, റഹൂഫ് കെ.ജി.എന്‍, അസ്ലം കോട്ടപ്പാറ, റഫീഖ് മാങ്ങാട് സംബന്ധിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷറര്‍ ടി.ആര്‍. ഹനീഫ് മേല്‍പറമ്പ് നന്ദി പറഞ്ഞു.Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം