updated on:2019-01-31 04:37 PM
പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

www.utharadesam.com 2019-01-31 04:37 PM,
ഷാര്‍ജ: ഇന്‍കാസ് ഷാര്‍ജ കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയ പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി. ഇന്‍കാസ് ഷാര്‍ജ ജനറല്‍ സെക്രട്ടറി വി.നാരായണന്‍ നായര്‍ പത്മരാജിനെ ഷാളണിയിച്ചു.്
ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് കോടോത്ത് ഉപഹാരം നല്‍കി. യോഗം അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു.
ഇന്‍കാസ് ഷാര്‍ജ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു എബ്രഹാം ഖാദര്‍ മാങ്ങാടിനെ ഷാളണിയിച്ചു.
ചടങ്ങില്‍ വെച്ച് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം ധീര രക്തസാക്ഷി പാലാര്‍ മോഹനന്റെ സഹോദരന്‍ പാലാര്‍ ബാലനില്‍ നിന്ന് അപേക്ഷാ ഫോറം സ്വീകരിച്ച് കൊണ്ട് ഖാദര്‍ മാങ്ങാട് നിര്‍വ്വഹിച്ചു. ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ റാഫി പട്ടേല്‍, ഇന്ത്യന്‍ ഷാര്‍ജ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എസ്.എം. ജാബിര്‍, ഇന്‍കാസ് കാസര്‍കോട് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.എം.സുധാകരന്‍ സംസാരിച്ചു.
ആക്ടിംഗ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ വയലപ്പുറം സ്വാഗതവും ട്രഷറര്‍ മിര്‍ഷാദ് നുള്ളിപ്പാടി നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്