updated on:2019-02-05 01:56 PM
ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

www.utharadesam.com 2019-02-05 01:56 PM,
ദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പ് യു.എ.ഇ കമ്മിറ്റി ദുബായ് ഖിസൈസിലുള്ള അപ്‌സര സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് ദേര ക്രീക്ക് പേള്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി വേറിട്ടതും വ്യത്യസ്തവുമായി.
ഭവന നിര്‍മ്മാണം, ചികിത്സാ സഹായം എന്നീ പദ്ധതികള്‍ക്ക് വേണ്ടി 'ചന്ദ്രഗിരി കാരുണ്യ സ്പര്‍ശം' പരവനടുക്കം വ്യദ്ധസദനത്തിലെ അന്തേവാസി കുട്ടിയമ്മയുടെ കവിതകള്‍ ചന്ദ്രഗിരി ക്ലബ്ബ് പുസ്തക രൂപത്തില്‍ പുറത്തിറക്കാനുള്ള സാമ്പത്തിക സഹായം കൈമാറല്‍, ഫുട്‌ബോള്‍ ലോഗോ പ്രകാശനം തുടങ്ങിയവ നടന്നു. യു.എ.ഇ പ്രസിഡണ്ട് ഹനീഫ ടി.ആര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ബദര്‍ സമ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് 'കാരുണ്യസ്പര്‍ശം-2019' ന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. പരവനടുക്കം വൃദ്ധമന്ദിരത്തിലെ അന്തേവാസി കുട്ടിയമ്മ രചിച്ച കവിതകള്‍ പുസ്തകമാക്കി പുറത്തിറക്കാനുള്ള തുകയുടെ കൈമാറ്റം ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍കുട്ടി വള്ളിയോട് നിര്‍വ്വഹിച്ചു.
ഫുട്‌ബോള്‍ ലോഗോപ്രകാശനം എം.എ മുഹമ്മദ് കുഞ്ഞി മൂസാവി നിര്‍വ്വഹിച്ചു. ഫുട്‌ബോള്‍ താരം റഹീം കാജക്ക് ചന്ദ്രഗിരി ക്ലബ്ബ് യു.എ.ഇയുടെ ആദരം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബഷീര്‍ തളങ്കര കൈമാറി.
യുവ വ്യവസായികളായ തളങ്കര ഷഫാഖത്ത്, റിയാസ് അപ്‌സര എന്നിവര്‍ക്കുള്ള സ്‌നേഹദരവ് ചടങ്ങില്‍ വിതരണം ചെയ്തു.
അമീര്‍ സി.ബി, അമീര്‍ കല്ലട്ര, ഷബീര്‍ കീഴൂര്‍, യാസര്‍ പട്ടം, മുഹമ്മദ് അസര്‍, ഖാലിദ് എ.ആര്‍, റാഫി മാക്കോട്, അഷ്‌റഫ് ബോസ്, ആസിഫ് ബി.എ വള്ളിയോട്, റൗഫ് കെ.ജി.എന്‍, അസര്‍ ഫിസ, ഇല്യാസ് ഹില്‍ടോപ്പ്, സമീര്‍ തങ്ങള്‍, അഭിലാഷ്, ആസിഫ് കല്ലട്ര, ഖാദര്‍ കൈനോത്ത്, ജാഫര്‍ വള്ളിയോട്, ഇസ്ഹാഖ് വള്ളിയോട്, ഹാഷിം ബി.എ സംബന്ധിച്ചു. ഹാരിസ് കല്ലട്ര സ്വാഗതവും മുനീര്‍ പള്ളിപ്പുറം നന്ദിയും പറഞ്ഞു.Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം