updated on:2019-02-25 01:47 PM
'ജനാധിപത്യ ചേരിയുടെ വിജയത്തിന് പ്രവാസികളുടെ പങ്കും നിര്‍ണ്ണായകം'

www.utharadesam.com 2019-02-25 01:47 PM,
ദുബായ്: ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉള്ള ജനാധിപത്യ മതേതരത്വ സര്‍ക്കാര്‍ വരേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണെന്നും ജനാധിപത്യ ചേരിയുടെ വിജയത്തിന് പ്രവാസികളുടെ പങ്കും നിര്‍ണ്ണായകമാണെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡേര്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ് ദി ലീഡേര്‍സ് ദുബായ് കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും മുംബൈ കെ.എം.സി.സി നേതാവുമായ എം.എം.കെ. ഉറുമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാകൈ, ദുബായ് കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തോട്ടി, ദുബായ് കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, മഞ്ചേശ്വരം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള, മുംബൈ കെ.എം.സി.സി നേതാവ് എം.എ. ഖാലിദ്, ഹനീഫ് ഗോള്‍ഡ് കിംഗ്, ആസിഫ് മാളിക, ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച്.നൂറുദ്ദിന്‍, റഹ്മാന്‍ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, ഫൈസല്‍ മുഹ്‌സിന്‍ അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഒട്ടി മുനീര്‍, ഡോക്ടര്‍ ഇസ്മായില്‍ പി.ഡി. നൂറുദ്ദിന്‍, ഷെബീര്‍ കീഴുര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, റഷീദ് അവയില്‍, ഇബ്രാഹിം ബേരികെ സത്താര്‍ ആലമ്പാടി, ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, സലാം മാവിലാടം സംസാരിച്ചു. മഹ്മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥനയും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു..Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ