updated on:2019-02-26 08:40 PM
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്മാരക അവാര്‍ഡ്

www.utharadesam.com 2019-02-26 08:40 PM,
റിയാദ്: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം (ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മ) നല്‍കുന്ന പ്രഥമ അവാര്‍ഡിന് വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിയേയും എം. അന്തുഞ്ഞി മൊഗറിനേയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കൂടെ പ്രവര്‍ത്തിക്കുകയും തങ്ങളുടെ കര്‍മ്മ ഭൂമിയായ മുഹിമ്മാത്തിന്റേയും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും മികച്ച സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷാവര്‍ഷം നല്‍കുന്നതാണ് അവാര്‍ഡ്.
പ്രഖ്യാപന സംഗമം ഐ.സി.എഫ് യു.എ.ഇ നാഷണല്‍ സാരഥി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ദുബായ് കാസര്‍കോട് ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ട് മുനീര്‍ ബാഖവി തുരുത്തി അവാര്‍ഡ് പ്രഖ്യാപനം നടത്തി. മുഹിമ്മാത്ത് ദുബായ് ജനറല്‍ സെക്രട്ടറി എന്‍.എ ബക്കര്‍ അംഗഡിമുഗര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് ഹമീദ് മദനി (ഒമാന്‍), ഷമീം കന്തല്‍ (കുവൈത്ത്), കെ.വി അബ്ദുല്ല ഹാജി (ഖത്തര്‍), മുഹമ്മദ് പുണ്ടൂര്‍ (സൗദി), കരീം ഹാജി തളങ്കര (യു.എ.ഇ), സകരിയ്യ ഗോസാഡ (ബഹ്‌റൈന്‍) പ്രസംഗിച്ചു. അബ്ദുല്‍ ലത്തീഫ് സഅദി ഉറുമി സ്വാഗതവും ബഷീര്‍ കുമ്പോല്‍ നന്ദിയും പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ