updated on:2019-03-01 02:03 PM
ജി.സി.സി-കെ.എം.സി.സി ചൗക്കി മേഖല ഗ്രാന്റ് മീറ്റ് നാളെ

www.utharadesam.com 2019-03-01 02:03 PM,
ദുബായ്: ജി.സി.സി-കെ.എം.സി.സി ചൗക്കി മേഖല ഗ്രാന്റ് മീറ്റ് മാര്‍ച്ച് ഒന്നിന് ദുബായിലെ സബീല്‍ പാര്‍ക്കില്‍ നടത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ രംഗത്ത് പ്രവര്‍ത്തങ്ങള്‍ നടത്തി ജനശ്രദ്ധ നേടി മുന്നേറുന്ന ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റിയുടെ ദുബായിലെ രണ്ടാമത്തെ മീറ്റാണ് ദുബായ് സബീല്‍ പാര്‍ക്കില്‍ നടക്കുന്നത്.
ലോഗോ പ്രകാശനം ദുബായില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ഫൈസല്‍ പട്ടേല്‍, സത്താര്‍ ആലമ്പാടി, സിദ്ദിഖ് ചൗക്കി, നസീര്‍ ഐവ, ഖലീല്‍ ചൗക്കി, ശക്കീല്‍ എരിയാല്‍ സംബന്ധിച്ചു.
മീറ്റ് വിജയത്തിന് സ്വാഗതസംഘം രൂപീകരിച്ചു. മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ് (ചെയര്‍.), സിദ്ദിഖ് ചൗക്കി (ജന. കണ്‍.), നസീര്‍ ഐവ, സലിം കടപ്പുറം, ഹമീദ് റാസല്‍ഖൈമ, ഖലീല്‍ മദ്രസ വളപ്പില്‍, ഖലീല്‍ ചൗക്കി, സാബിത് ചൗക്കി, ജംഷി മൂപ്പാ, ഷുഹൈബ് ഫുജൈറ, തഹ്ശി മൂപ്പാ, ബഷീര്‍ പള്ളത്തില്‍, ബീരാന്‍ ഐവ, മജീദ് അര്‍ജാല്‍, നിസാം ചൗക്കി (കണ്‍.), സത്താര്‍ ചൗക്കി, ഹനീഫ് ഒമാന്‍ (ഗവേണിങ് മെമ്പര്‍).



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ